Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Invited

മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ മി​ക​ച്ച ക​ർ​ഷ​ക​ർ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ മേ​​​ഖ​​​ല​​​യി​​​ൽ മി​​​ക​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​നം കാ​​​ഴ്ച​​​വ​​​യ്ക്കു​​​ന്ന ക​​​ർ​​​ഷ​​​ക​​​രെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി 2025 വ​​​ർ​​​ഷ​​​ത്തെ സം​​​സ്ഥാ​​​ന​​​ത​​​ല, ജി​​​ല്ലാ​​​ത​​​ല മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ ന​​​ൽ​​​കു​​​ന്നു.

അ​​​ർ​​​ഹ​​​രാ​​​യ ക​​​ർ​​​ഷ​​​ക​​​രി​​​ൽ നി​​​ന്നും നി​​​ശ്ചി​​​ത​​​മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ ക്ഷ​​​ണി​​​ച്ചു.

സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ലും ജി​​​ല്ലാ​​​ത​​​ല​​​ത്തി​​​ലും ന​​​ൽ​​​കു​​​ന്ന അ​​​വാ​​​ർ​​​ഡു​​​ക​​​ളു​​​ടെ വി​​​ശ​​​ദ​​​മാ​​​യ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളും അ​​​പേ​​​ക്ഷാ ഫോ​​​മും മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്‌​​​സൈ​​​റ്റി​​​ലും സ​​​ർ​​​ക്കാ​​​ർ മൃ​​​ഗാ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും ല​​​ഭ്യ​​​മാ​​​ണ്. അ​​​ർ​​​ഹ​​​രാ​​​യ ക​​​ർ​​​ഷ​​​ക​​​ർ നി​​​ശ്ചി​​​ത മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ ഒ​​​ക്‌ടോബ​​​ർ 22-ന​​​കം ബ​​​ന്ധ​​​പ്പെ​​​ട്ട സ​​​ർ​​​ക്കാ​​​ർ മൃ​​​ഗാ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

Education

സ്‌​കോ​ള​ർ​ഷി​പ്പി​നും കാ​ഷ് അ​വാ​ർ​ഡി​നും അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​ഴ്‌​​​സ​​​സ് ആ​​​ൻ​​​ഡ് പ​​​ബ്ലി​​​ക് ഹെ​​​ൽ​​​ത്ത് ന​​​ഴ്‌​​​സ​​​സ് ക്ഷേ​​​മ​​​നി​​​ധി​​​യി​​​ലെ അം​​​ഗ​​​ങ്ങ​​​ളു​​​ടെ കു​​​ട്ടി​​​ക​​​ൾ​​​ക്കു​​​ള്ള കാ​​​ഷ് അ​​​വാ​​​ർ​​​ഡി​​​നും സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​നു​​​മു​​​ള്ള അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. പ്ല​​​സ് ടു ​​​പ​​​രീ​​​ക്ഷ​​​യി​​​ൽ എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്കും എ ​​​പ്ല​​​സ് നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ച്ച് മൂ​​​ന്നു മാ​​​സ​​​ത്തി​​​ന​​​കം അ​​​പേ​​​ക്ഷ നി​​​ശ്ചി​​​ത ഫോ​​​മി​​​ൽ അ​​​ത​​​ത് ജി​​​ല്ല​​​യി​​​ലെ എം​​​സി​​​എ​​​ച്ച് ഓ​​​ഫീ​​​സ​​​ർ വ​​​ഴി​​​യോ ഡി​​​സ്ട്രി​​​ക്ട് ന​​​ഴ്സിം​​​ഗ് ഓ​​​ഫീ​​​സ​​​ർ വ​​​ഴി​​​യോ നേ​​​രി​​​ട്ടോ ക്ഷേ​​​മ​​​നി​​​ധി സെ​​​ക്ര​​​ട്ട​​​റി​​​ക്ക് അ​​​യ​​​യ്ക്ക​​​ണം.

പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ലൂ​​​ടെ ഗ​​​വ​​​ൺ​​​മെ​​​ന്‍റ് ക്വാ​​​ട്ട​​​യി​​​ൽ പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കു​​​ന്ന കു​​​ട്ടി​​​ക​​​ൾ​​​ക്കും ഗ​​​വ​​​ൺ​​​മെ​​​ന്‍റ് ന​​​ഴ്സിം​​​ഗ് സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലും ഗ​​​വ​​​ൺ​​​മെ​​​ന്‍റ് ജൂ​​​നി​​​യ​​​ർ പ​​​ബ്ലി​​​ക് ഹെ​​​ൽ​​​ത്ത് ന​​​ഴ്സിം​​​ഗ് സ്‌​​​കൂ​​​ളി​​​ലും പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കു​​​ന്ന കു​​​ട്ടി​​​ക​​​ൾ​​​ക്കും സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം.

അ​​​ഡ്മി​​​ഷ​​​ൻ ല​​​ഭി​​​ച്ച് മൂ​​​ന്ന് മാ​​​സ​​​ത്തി​​​ന​​​ക​​​മോ ന​​​വം​​​ബ​​​ർ 30 ന് ​​​അ​​​ക​​​മോ അ​​​പേ​​​ക്ഷ ന​​​ൽ​​​ക​​​ണം. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: സെ​​​ക്ര​​​ട്ട​​​റി, ന​​​ഴ്സ​​​സ് ക്ഷേ​​​മ​​​നി​​​ധി, ഹോ​​​ളി ഏ​​​ഞ്ച​​​ൽ​​​സ് കോ​​​ൺ​​​വെ​​​ന്‍റി​​​ന് എ​​​തി​​​ർ​​​വ​​​ശം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം -1. ഫോ​​​ൺ 0471 2469049.

Kerala

കൂ​ടു​ത​ൽ വൈ​ദ്യു​തി വാ​ങ്ങാ​ൻ കെ​എ​സ്ഇ​ബി; പു​തി​യ ടെ​ൻ​ഡ​ർ വി​ളി​ച്ചു

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത മാ​സം മു​ത​ൽ ഡി​സം​ബ​ര്‍ വ​രെ കൂ​ടു​ത​ൽ വൈ​ദ്യു​തി വാ​ങ്ങാ​ൻ ടെ​ന്‍​ഡ​ര്‍ വി​ളി​ച്ച് കെ​എ​സ്ഇ​ബി. അ​ടു​ത്ത മാ​സം പീ​ക്ക് സ​മ​യ​ത്തേ​യ്ക്ക് 600 മെ​ഗാ​വാ​ട്ടി​നാ​ണ് ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ച്ച​ത്.

അ​തേ സ​മ​യം 30 രൂ​പ​യ്ക്ക് വ​രെ വൈ​ദ്യു​തി വാ​ങ്ങു​ന്ന​തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി. ഇ​ന്ന​ലെ ഞാ​യ​റാ​ഴ്ച​ത്തെ​ക്കാ​ള്‍ വൈ​ദ്യു​തി ഉ​പ​യോ​ഗം കൂ​ടി.

അ​ടു​ത്ത മാ​സം പീ​ക്ക് സ​മ​യ​ത്തേ​യ്ക്ക് 600 മെ​ഗാ​വാ​ട്ടി​നാ​ണ് ടെ​ന്‍​ഡ​ര്‍ വി​ളി​ച്ച​ത്. രാ​ത്രി പ​ന്ത്ര​ണ്ട് മു​ത​ൽ രാ​വി​ലെ വ​രെ 900 മെ​ഗാ​വാ​ട്ടി​നും ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ച്ചു. രാ​ത്രി​യും പ​ക​ലു​മാ​യി 300 മെ​ഗാ​വാ​ട്ടി​നും ടെ​ന്‍​ഡ​റു​ണ്ട്.

ഏ​താ​ണ്ട് സ​മാ​ന​മാ​യ രീ​തി​യി​ലാ​ണ് ഡി​സം​ബ​ര്‍ വ​രെ​യു​ള്ള ടെ​ന്‍​ഡ​റു​ക​ള്‍. ചോ​ദി​ച്ച​തി​ൽ പ​കു​തി​യെ​ങ്കി​ലും കി​ട്ടി​യാ​ൽ പി​ടി​ച്ചു നി​ൽ​ക്കാ​മെ​ന്ന് ക​ണ​ക്കു കൂ​ട്ട​ലി​ലാ​ണ് നീ​ക്കം. അ​ടു​ത്ത മാ​സം പീ​ക്ക് സ​മ​യ​ത്തേ​യ്ക്ക് 88 മെ​ഗാ​വാ​ട്ടി​നാ​ണ് ക​മ്മി​ഷ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്.

ഓ​ഫ് പീ​ക്ക് സ​മ​യ​ത്തേ​യ്ക്ക് ഉ​ള്‍​പ്പെ​ട വി​ല​ക്കൂ​ടു​ത​ൽ ചൂ​ണ്ടി​ക്കാ​ട്ടി അ​നു​മ​തി നി​ഷേ​ധി​ച്ചു. നേ​ര​ത്തേ പീ​ക്ക് സ​മ​യ​ത്തേ​യ്ക്ക് പ​ത്തു മ​ണി വ​രെ 500 മൊ​ഗാാ​ട്ടി​ന് ക​മ്മീ​ഷ​ൻ അ​നു​മ​തി ന​ൽ​കി​യി​യി​രു​ന്നു. രാ​വും പ​ക​ലും അ​ടു​ത്ത ജു​ലൈ വ​രെ 200 മെ​ഗാ​വാ​ട്ടി​ന്‍റെ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ക​ടം തി​രി​കെ കൊ​ടു​ക്കു​ന്ന​ത് ഈ ​മാ​സ​ത്തോ​ടെ തീ​രു​മെ​ന്ന​തും 150 മെ​ഗാ​വാ​ട്ട് അ​ധി​ക വി​ഹി​തം കേ​ന്ദ്ര പൂ​ളി​ൽ നി​ന്ന് കി​ട്ടി​യ​തും കെ​എ​സ് ഇ​ബി​ക്ക് ആ​ശ്വാ​സ​മാ​ണ്.

University News

ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാല ഭൗതികശാസ്ത്ര വിഭാഗത്തിലെ അസിസ്റ്റന്‍റ് പ്രഫസർ ഡോ. വിജിത്തിന്‍റെ കീഴിൽ കേന്ദ്ര സർക്കാരിന്‍റെ അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (ANRF) PM-ECRG പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഗവേഷണ പ്രോജക്ടിൽ ജൂനിയർ റിസർച്ച് ഫെല്ലോ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കാലയളവ്: മൂന്ന് വർഷം അല്ലെങ്കിൽ പ്രോജക്ട് പൂർത്തിയാകുന്നതുവരെ. ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. നെറ്റ്‌, ഗേറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളും സഹിതം ഇമെയിൽ വഴി അപേക്ഷ സമർപ്പിക്കണം. ഔദ്യോഗിക വിജ്ഞാപനം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. അവസാന തീയതി 25. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9497720572.

ഓഫീസ് അറ്റൻഡന്‍റ് അഭിമുഖം മാറ്റിവച്ചു

കണ്ണൂർ സർവകലാശാല മാനന്തവാടി കാമ്പസ് ഉൾപ്പെടുന്ന തദ്ദേശ സ്ഥാപന പരിധിയിൽ 28 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാൽ കണ്ണൂർ സർവകലാശാല മാനന്തവാടി കാമ്പസിൽ ഒഴിവുള്ള ഒരു ഓഫീസ് അറ്റൻഡന്‍റ് (താത്കാലികം -ദിവസ വേതനടിസ്ഥാനം ) തസ്തികയിലേക്ക് 15 ന് നടത്താൻ നിശ്ചയിച്ച അഭിമുഖം മാറ്റിവച്ചു.

ലൈബ്രറി സയൻസ് ബിരുദാനന്തര ബിരുദ കോഴ്സിൽ സീറ്റൊഴിവ്

കണ്ണൂർ സർവകലാശാല താവക്കര കാമ്പസിൽ പ്രവർത്തിക്കുന്ന ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിലെ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി 10ന് രാവിലെ 11.30 ന് വകുപ്പ് മേധാവി മുന്പാകെ ഹാജരാകണം. വിശദവിവരങ്ങൾക്ക് 9744050979 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

എംഎസ്‌സി എൻവയോൺമെന്‍റൽ സയൻസ് കോഴ്സിൽ സീറ്റൊഴിവ്

കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിലെ പരിസ്ഥിതി പഠന വകുപ്പിൽ എം.എസ്‌സി എൻവിറോൺമെൻറൽ സയൻസ് പ്രോഗ്രാമിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 2026 സെപ്തംബർ 10 രാവിലെ 10.30ന് പഠന വകുപ്പിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9946349800, 9995950671 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Education

മാ​ർ​ഗ​ദീ​പം സ്‌​കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ സ്‌​​​കൂ​​​ൾ/​​​സ​​​ർ​​​ക്കാ​​​ർ എ​​​യ്ഡ​​​ഡ് സ്‌​​​കൂ​​​ളു​​​ക​​​ളി​​​ൽ ഒ​​​ന്നാം ക്ലാ​​​സ് മു​​​ത​​​ൽ എ​​​ട്ടാം ക്ലാ​​​സ് വ​​​രെ പ​​​ഠി​​​ക്കു​​​ന്ന ന്യൂ​​​ന​​​പ​​​ക്ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി മാ​​​ർ​​​ഗ​​​ദീ​​​പം സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​നാ​​​യി അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ൽ പ​​​ഠി​​​ക്കു​​​ന്ന സ്ഥി​​​ര താ​​​മ​​​സ​​​ക്കാ​​​രാ​​​യ ന്യൂ​​​ന​​​പ​​​ക്ഷ മ​​​ത​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​ണ് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് ന​​​ൽ​​​കു​​​ന്ന​​​ത്. കു​​​ടും​​​ബ​​​വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​നം 2,50,000 രൂ​​​പ ക​​​വി​​​യാ​​​ൻ പാ​​​ടി​​​ല്ല. അ​​​പേ​​​ക്ഷാ ഫോം www.marg adeepam. kerala.gov.in ​​​ൽ നി​​​ന്ന് ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യ​​​ണം.

അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി സെ​​​പ്റ്റം​​​ബ​​​ർ 30. ഫോ​​​ൺ: 0471- 2300524.

Sports

സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പു​ര​സ്‌​കാ​ര​ങ്ങ​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ്പോ​​​ർ​​​ട്സ് കൗ​​​ൺ​​​സി​​​ലി​​​ന്‍റെ 2025-26 വ​​​ർ​​​ഷ​​​ത്തെ ജി.​​​വി. രാ​​​ജ അ​​​വാ​​​ർ​​​ഡ്, സു​​​രേ​​​ഷ് ബാ​​​ബു മെ​​​മ്മോ​​​റി​​​യ​​​ൽ ലൈ​​​ഫ് ടൈം ​​​അ​​​ച്ചീ​​​വ്മെ​​​ന്‍റ് അ​​​വാ​​​ർ​​​ഡ്, മി​​​ക​​​ച്ച കാ​​​യി​​​ക പ​​​രി​​​ശീ​​​ല​​​ക​​​ൻ, മി​​​ക​​​ച്ച കാ​​​യി​​​ക അ​​​ധ്യാ​​​പ​​​ക​​​ൻ, മി​​​ക​​​ച്ച സ്‌​​​കൂ​​​ൾ, മി​​​ക​​​ച്ച കോ​​​ള​​​ജ്, മാ​​​ധ്യ​​​മ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ, കോ​​​ള​​​ജ്/​​​സ്‌​​​കൂ​​​ൾ സ്പോ​​​ർ​​​ട്സ് അ​​​ക്കാ​​​ദ​​​മി (സ്പോ​​​ർ​​​ട്സ് ഹോ​​​സ്റ്റ​​​ൽ) വി​​​ഭാ​​​ഗ​​​ത്തി​​​ലെ മി​​​ക​​​ച്ച പു​​​രു​​​ഷ, വ​​​നി​​​താ കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ൾ​​​ക്കു​​​ള്ള അ​​​വാ​​​ർ​​​ഡു​​​ക​​​ൾ എ​​​ന്നി​​​വ​​​യ്ക്കാ​​​യി അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ജി.​​​വി. രാ​​​ജ അ​​​വാ​​​ർ​​​ഡ് ദേ​​​ശീ​​​യ, അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ൽ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​​ച്ച കേ​​​ര​​​ളീ​​​യ കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ളി​​​ൽ പു​​​രു​​​ഷ, വ​​​നി​​​ത വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി ഓ​​​രോ​​​രു​​​ത്ത​​​ർ​​​ക്കാ​​​ണ് ന​​​ൽ​​​കു​​​ക. മൂ​​​ന്ന് ല​​​ക്ഷം രൂ​​​പ​​​യും ഫ​​​ല​​​ക​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​വാ​​​ർ​​​ഡ്. അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന് തൊ​​​ട്ടു​​​മു​​​ൻ​​​പു​​​ള്ള നാ​​​ല് സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ഒ​​​ളി​​​മ്പി​​​ക്സ്, അം​​​ഗീ​​​കൃ​​​ത ലോ​​​ക/​​​ഏ​​​ഷ്യ​​​ൻ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പു​​​ക​​​ൾ (സീ​​​നി​​​യ​​​ർ), കോ​​​മ​​​ൺ​​​വെ​​​ൽ​​​ത്ത് ഗെ​​​യിം​​​സ് തു​​​ട​​​ങ്ങി​​​യ അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ മെ​​​ഡ​​​ൽ നേ​​​ടി​​​യ​​​വ​​​രെ​​​യാ​​​ണ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ക. മു​​​ൻ​​​കാ​​​ല ജി.​​​വി. രാ​​​ജ അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​ക്ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​നാ​​​കി​​​ല്ല.

സു​​​രേ​​​ഷ് ബാ​​​ബു മെ​​​മ്മോ​​​റി​​​യ​​​ൽ ലൈ​​​ഫ് ടൈം ​​​അ​​​ച്ചീ​​​വ്മെ​​​ന്‍റ് അ​​​വാ​​​ർ​​​ഡി​​​ന് ര​​​ണ്ട് ല​​​ക്ഷം രൂ​​​പ​​​യും ഫ​​​ല​​​ക​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ല​​​ഭി​​​ക്കും. കേ​​​ര​​​ള കാ​​​യി​​​ക​​​രം​​​ഗ​​​ത്തി​​​ന് സ​​​മ​​​ഗ്ര സം​​​ഭാ​​​വ​​​ന ന​​​ൽ​​​കി​​​യ വ്യ​​​ക്തി​​​യെ​​​യാ​​​ണ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ക. മി​​​ക​​​ച്ച കാ​​​യി​​​ക പ​​​രി​​​ശീ​​​ല​​​ക അ​​​വാ​​​ർ​​​ഡി​​​ന് ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ല​​​ഭി​​​ക്കും.

ക​​​ഴി​​​ഞ്ഞ നാ​​​ല് സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലെ പ​​​രി​​​ശീ​​​ല​​​ന മി​​​ക​​​വും പ​​​രി​​​ശീ​​​ലി​​​പ്പി​​​ച്ച താ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ നേ​​​ട്ട​​​ങ്ങ​​​ളും പ​​​രി​​​ഗ​​​ണി​​​ക്കും. മി​​​ക​​​ച്ച കാ​​​യി​​​ക അ​​​ധ്യാ​​​പ​​​ക​​​ൻ, മി​​​ക​​​ച്ച സ്‌​​​കൂ​​​ൾ, മി​​​ക​​​ച്ച കോ​​​ള​​​ജ് എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ 50,000 രൂ​​​പ​​​യും ബ​​​ന്ധ​​​പ്പെ​​​ട്ട ഫ​​​ല​​​കം/​​​പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ന​​​ൽ​​​കും. മാ​​​ധ്യ​​​മ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ മി​​​ക​​​ച്ച സ്പോ​​​ർ​​​ട്സ് ജേ​​​ർ​​​ണ​​​ലി​​​സ്റ്റ്, സ്പോ​​​ർ​​​ട്സ് ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​ർ, കാ​​​യി​​​ക ദൃ​​​ശ്യ മാ​​​ധ്യ​​​മ പ​​​രി​​​പാ​​​ടി, സ്പോ​​​ർ​​​ട്സ് പു​​​സ്ത​​​കം എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണ്. ഓ​​​രോ വി​​​ഭാ​​​ഗ​​​ത്തി​​​നും 50,000 രൂ​​​പ​​​യും ഫ​​​ല​​​ക​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ല​​​ഭി​​​ക്കും.

 

Kerala

‘കേ​ര​ള ശാ​സ്ത്ര പു​ര​സ്‌​കാ​ര’​ത്തി​ന് നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ ക്ഷ​ണി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക രം​​​ഗ​​​ത്തെ മി​​​ക​​​ച്ച സം​​​ഭാ​​​വ​​​ന​​​ക​​​ളെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി പ്ര​​​ഗ​​​ൽ​​​ഭ​​​രാ​​​യ ശാ​​​സ്ത്ര​​​ജ്ഞ​​​ർ​​​ക്ക് ന​​​ൽ​​​കു​​​ന്ന കേ​​​ര​​​ള ശാ​​​സ്ത്ര പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് നാ​​​മ​​​നി​​​ർ​​​ദേ​​​ശം ക്ഷ​​​ണി​​​ച്ചു.

ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക വ​​​കു​​​പ്പും കേ​​​ര​​​ള സം​​​സ്ഥാ​​​ന ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക പ​​​രി​​​സ്ഥി​​​തി കൗ​​​ൺ​​​സി​​​ലും ആ​​​വി​​​ഷ്‌​​​ക​​​രി​​​ച്ച പു​​​ര​​​സ്കാ​​​രം കേ​​​ര​​​ള​​​ത്തി​​​ൽ ജ​​​നി​​​ച്ചു ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ന്ന ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക വി​​​ദ​​​ഗ്ധ​​​ർ​​​ക്കാ​​​ണ് ന​​​ൽ​​​കു​​​ന്ന​​​ത്. ശാ​​​സ്ത്ര​​​ജ്ഞ​​​രു​​​ടെ ആ​​​ജീ​​​വ​​​നാ​​​ന്ത നേ​​​ട്ട​​​ങ്ങ​​​ളും സം​​​ഭാ​​​വ​​​ന​​​ക​​​ളു​​​മാ​​​ണ് അ​​​വാ​​​ർ​​​ഡി​​​ന് ആ​​​ധാ​​​ര​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. ര​​​ണ്ട് ല​​​ക്ഷം രൂ​​​പ​​​യും, പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങി​​​യ​​​താ​​​ണ് പു​​​ര​​​സ്‌​​​കാ​​​രം.

നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള ഫോം, നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ എ​​​ന്നി​​​വ www.kscste.kerala.gov.in ൽ ​​​ല​​​ഭ്യ​​​മാ​​​ണ്. നി​​​ർ​​​ദി​​​ഷ്ട ഫോമി​​​ൽ ത​​​യാ​​​റാ​​​ക്കി​​​യ നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ അ​​​യയ്​​​ക്കേ​​​ണ്ട വി​​​ലാ​​​സം:-​​​എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്, കേ​​​ര​​​ള ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക പ​​​രി​​​സ്ഥി​​​തി കൗ​​​ൺ​​​സി​​​ൽ, ശാ​​​സ്ത്ര​​​ഭ​​​വ​​​ൻ, പ​​​ട്ടം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-695004. ഇ-​​​മെ​​​യി​​​ൽ: keralasasthr [email protected] . നാ​​​മ​​​നി​​​ർ​​​ദേ​​​ശം ല​​​ഭി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി സെ​​​പ്റ്റം​​​ബ​​​ർ 30.

Kerala

കു​ടും​ബ​ശ്രീ കേ​ര​ള ചി​ക്ക​ന്‍ ഫാം: ​അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കൊ​​​​ച്ചി: കു​​​​ടും​​​​ബ​​​​ശ്രീ കേ​​​​ര​​​​ള ചി​​​​ക്ക​​​​ന്‍ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ജി​​​​ല്ല​​​​ക​​​​ളി​​​​ല്‍ പു​​​​തി​​​​യ ചി​​​​ക്ക​​​​ന്‍ ഫാം ​​​​ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​ന് അ​​​​വ​​​​സ​​​​രം. കു​​​​ടും​​​​ബ​​​​ശ്രീ അ​​​​യ​​​​ല്‍​ക്കൂ​​​​ട്ട/ ഓ​​​​ക്‌​​​​സി​​​​ല​​​​റി ഗ്രൂ​​​​പ്പ് അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ ക​​​​ര്‍​ഷ​​​​ക​​​​ര്‍​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം.

ഒ​​​​രു കോ​​​​ഴി​​​​ക്ക് 1.2 ച​​​​തു​​​​ര​​​​ശ്ര അ​​​​ടി സ്ഥ​​​​ലം എ​​​​ന്ന ക​​​​ണ​​​​ക്കി​​​​ല്‍ 1,000 മു​​​​ത​​​​ല്‍ 10,000 കോ​​​​ഴി​​​​ക​​​​ളെ വ​​​​രെ ഉ​​​​ള്‍​ക്കൊ​​​​ള്ളാ​​​​ന്‍ ക​​​​ഴി​​​​യു​​​​ന്ന ഫാ​​​​മു​​​​ക​​​​ളു​​​​ള്ള ക​​​​ര്‍​ഷ​​​​ക​​​​ര്‍​ക്കാ​​​​ണ് അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​നാ​​​​കു​​​​ക.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന ക​​​​ര്‍​ഷ​​​​ക​​​​ര്‍​ക്ക് ഒ​​​​രു ദി​​​​വ​​​​സം പ്രാ​​​​യ​​​​മാ​​​​യ കോ​​​​ഴി​​​​ക്കു​​​​ഞ്ഞു​​​​ങ്ങ​​​​ളെ​​​​യും അ​​​​വ​​​​യ്ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ തീ​​​​റ്റ​​​​യും കു​​​​ടും​​​​ബ​​​​ശ്രീ ബ്രോ​​​​യ്​​​​ല​​​​ര്‍ ഫാ​​​​ര്‍​മേ​​​​ഴ്‌​​​​സ് പ്രൊ​​​​ഡ്യൂ​​​​സ​​​​ര്‍ ക​​​​മ്പ​​​​നി ന​​​​ല്‍​കും.

അ​​​​പേ​​​​ക്ഷാ​​​ഫോം www.keralachicken.org.in ​ല്‍നി​​​​ന്നും ഡൗ​​​​ണ്‍​ലോ​​​​ഡ് ചെ​​​​യ്യാം. കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍​ക്ക് കു​​​​ടും​​​​ബ​​​​ശ്രീ ജി​​​​ല്ലാ മി​​​​ഷ​​​​ന്‍ ഓ​​​​ഫീ​​​​സ്/​​​​സി.​​​​ഡി.​​​​എ​​​​സ് ഓ​​​​ഫീ​​​​സു​​​​മാ​​​​യും, 04712448144 എ​​​​ന്ന ന​​​​മ്പ​​​​റി​​​​ലും ബ​​​​ന്ധ​​​​പ്പെ​​​​ടാം.

National

വി​മ​ത തൃ​ണ​മൂ​ൽ എം​പി​മാ​രെ ക്ഷ​ണി​ച്ചു;സ​ർ​വ​ക​ക്ഷി​യോ​ഗം ബ​ഹി​ഷ്ക​രി​ച്ച് പ്ര​തി​പ​ക്ഷം

ന്യൂ​ഡ​ൽ​ഹി: വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ലേ​ക്കു വി​മ​ത തൃ​ണ​മൂ​ൽ എം​പി​രെ ക്ഷ​ണി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷം​ യോ​ഗ​ത്തി​ൽ​നി​ന്ന് പ്ര​തീ​കാ​ത്മ​ക​മാ​യി ഇ​റ​ങ്ങി​പ്പോ​യി . തൃ​ണ​മൂ​ലി​ന്‍റെ വി​മ​ത എം​പി​മാ​ർ ല​യി​ച്ച നാ​ഷ​ണ​ലി​സ്റ്റ് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി ഓ​ഫ് ഇ​ന്ത്യ (എ​ൻ​സി​പി​ഐ) എ​ന്ന ക​ക്ഷി​യെ സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്ക​രു​തെ​ന്നാ​യി​രു​ന്നു പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വാ​ദം.

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ലെ 20 വി​മ​ത എം​പി​മാ​ർ​ക്ക് ലോ​ക്സ​ഭ​യി​ൽ പ്ര​ത്യേ​ക ഇ​രി​പ്പി​ടം ന​ൽ​കു​ന്ന​തി​നു ലോ​ക്സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ല ക​ഴി​ഞ്ഞ ദി​വ​സം അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ എം​പി​മാ​രു​ടെ എ​ൻ​സി​പി​ഐ​യി​ലു​ള്ള ല​യ​നം ഇ​പ്പോ​ഴും പ​രി​ഗ​ണ​നാ​വി​ഷ​യ​മാ​ണ്.

പാ​ർ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വെ​ബ്സൈ​റ്റി​ലി​ല്ലെ​ന്നും തി​രി​ച്ച​റി​യ​പ്പെ​ടാ​ത്ത പ്ര​തി​പ​ക്ഷ​ക​ക്ഷി​യെ എ​ങ്ങ​നെ​യാ​ണ് സ​ർ​ക്കാ​ർ വി​ളി​ച്ചു​കൂ​ട്ടു​ന്ന ഒ​രു ഔ​ദ്യോ​ഗി​ക സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കു​ക എ​ന്നു​മാ​ണ് പ്ര​തി​പ​ക്ഷം ചോ​ദി​ക്കു​ന്ന​ത്. എ​ന്നാ​ൽ എ​ൻ​സി​പി​ഐ ലോ​ക്സ​ഭാ സ്പീ​ക്ക​റോ​ട് അം​ഗീ​കാ​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കേ​ണ്ട​ത് സ​ർ​ക്കാ​രി​ന്‍റെ ക​ട​മ​യാ​ണെ​ന്നു​മാ​ണ് പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ​മ​ന്ത്രി കി​ര​ൺ റി​ജി​ജു​വി​ന്‍റെ പ്ര​തി​ക​ര​ണം.

വർഷകാല സമ്മേളനം ഇന്നുമുതൽ

ന്യൂ​ഡ​ൽ​ഹി: രാ​ഷ്‌​ട്രീ​യ കൂ​റു​മാ​റ്റ​ങ്ങ​ൾ​ക്കും വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന് ഇ​ന്ന് ആ​രം​ഭം.

അ​യോ​ധ്യ​യു​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ളി​ലെ സം​ഭാ​വ​ന​ത്ത​ട്ടി​പ്പ്, പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ, ഇ20 ​വി​വാ​ദം, മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യും കേ​ന്ദ്ര കൃ​ഷി​സ​ഹ​മ​ന്ത്രി​യും പ​ദ​വി​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്തെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ, സോ​നം വാം​ഗ്ചു​ക്കി​ന്‍റെ ക​സ്റ്റ​ഡി, വി​ല​ക്ക​യ​റ്റം, വി​ദേ​ശ​ന​യ​ത്തി​ലെ വീ​ഴ്ച തു​ട​ങ്ങി​യ ഒ​രു വ​ലി​യ ആ​യു​ധ​ശേ​ഖ​ര​വു​മാ​യി സ​ർ​ക്കാ​രി​നെ ക​ട​ന്നാ​ക്ര​മി​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ​ക​ക്ഷി​ക​ൾ ശ്ര​മി​ക്കു​ക. വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ നി​യ​മം (എ​ഫ്സി​ആ​ർ​എ), ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ബി​ൽ തു​ട​ങ്ങി​യ വി​വാ​ദ സ്വ​ഭാ​വ​മു​ള്ള ബി​ല്ലു​ക​ൾ അ​വ​ത​രി​പ്പി​ച്ചാ​വും ഭ​ര​ണ​പ​ക്ഷ​ത്തി​ന്‍റെ പ്ര​തി​രോ​ധം.

പു​തി​യ പ്ര​തി​പ​ക്ഷ സ​മ​വാ​ക്യം

ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക്കാ​യി പാ​ർ​ല​മെ​ന്‍റി​ൽ മൂ​ന്നിൽ ര​ണ്ടു ഭൂ​രി​പ​ക്ഷം നേ​ടു​ന്ന​തി​നാ​യി ശ്ര​മി​ക്കു​ന്ന എ​ൻ​ഡി​എ സ​ർ​ക്കാ​ർ ഇ​തി​നോ​ട​കം പ്ര​തി​പ​ക്ഷ നി​ര​യി​ൽ​നി​ന്ന് എം​പി​മാ​രെ പാ​ള​യ​ത്തി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്. ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ മൂ​ന്നി​ൽ ര​ണ്ട് രാ​ജ്യ​സ​ഭാ എം​പി​മാ​രെ ത​ങ്ങ​ളു​ടെ കൂ​ടാ​ര​ത്തി​ലേ​ക്കെ​ത്തി​ച്ച ബി​ജെ​പി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ 20 എം​പി​മാ​രെ​യും ശി​വ​സേ​ന (ഉ​ദ്ധ​വ്) വി​ഭാ​ഗ​ത്തി​ന്‍റെ ആ​റ് എം​പി​മാ​രെ​യും അ​ത​ത് പാ​ർ​ട്ടി​ക​ളി​ൽ​നി​ന്ന് പി​ള​ർ​ത്തു​ന്ന​തി​ൽ വി​ജ​യി​ച്ചി​ട്ടു​ണ്ട്. ഇ​തി​നോ​ടൊ​പ്പം വി​ശാ​ല പ്ര​തി​പ​ക്ഷ സ​ഖ്യ​മാ​യ ഇ​ന്ത്യ മു​ന്ന​ണി​യി​ൽ​നി​ന്ന് ഡി​എം​കെ​യും എ​ൻ​സി​പി (ശ​ര​ദ്) വി​ഭാ​ഗ​വും അ​ക​ലം പാ​ലി​ക്കു​ന്ന​തും പ്ര​തി​പ​ക്ഷ​ത്തെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കു​ന്നു.

ത​മി​ഴ്നാ​ട്ടി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്കു​ശേ​ഷം കോ​ൺ​ഗ്ര​സി​നോ​ട് എ​തി​ർ​പ്പ് വ്യ​ക്ത​മാ​ക്കി പാ​ർ​ല​മെ​ന്‍റി​ൽ പ്ര​ത്യേ​ക ഇ​രി​പ്പി​ടം ചോ​ദി​ച്ച ഡി​എം​കെ​ക്ക് ലോ​ക്സ​ഭാ സ്പീ​ക്ക​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. നാ​ഷ​ണ​ലി​സ്റ്റ് സി​റ്റി​സ​ൺ​സ് പാ​ർ​ട്ടി ഓ​ഫ് ഇ​ന്ത്യ (എ​ൻ​സി​പി​ഐ) എ​ന്ന പാ​ർ​ട്ടി​യി​ൽ ല​യി​ച്ച 20 തൃ​ണ​മൂ​ൽ എം​പി​മാ​രും ലോ​ക്സ​ഭ​യി​ൽ പ്ര​ത്യേ​ക ഇ​രി​പ്പി​ട​ത്തി​ലാ​യി​രി​ക്കും ഇ​നി.

നി​ർ​ണാ​യ​ക ബി​ല്ലു​ക​ൾ

മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം ന​ട​പ്പി​ലാ​ക്കാ​നു​ള്ള ഭ​ര​ണ​ഘ​ട​ന​യു​ടെ 131-ാം ഭേ​ദ​ഗ​ദ​തി ബി​ൽ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ക്കി​ല്ലെ​ങ്കി​ലും സ​മ്മേ​ള​നം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ൽ സ​ർ​ക്കാ​ർ അ​പ്ര​തീ​ക്ഷി​ത​മാ​യി അ​വ​ത​രി​പ്പി​ച്ചേ​ക്കു​മെ​ന്നു സൂ​ച​ന​യു​ണ്ട്.

എ​ഫ്സി​ആ​ർ​എ ബി​ല്ലും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് മാ​റ്റ​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​ന്ന വി​ക​സി​ത് ഭാ​ര​ത് ശി​ക്ഷാ അ​ധി​ഷ്ഠാ​ൻ ബി​ല്ലും വീ​ണ്ടും പാ​ർ​ല​മെ​ന്‍റി​ലെ​ത്തു​ന്ന​ത് ബ​ഹ​ള​ങ്ങ​ൾ​ക്കു വ​ഴി​വ​യ്ക്കു​മെ​ന്നു​റ​പ്പാ​ണ്. ഇ​തി​നോ​ടൊ​പ്പം ആ​ദാ​യ​നി​കു​തി ഭേ​ദ​ഗ​തി ബി​ൽ, ജ​ന​ന- മ​ര​ണ ര​ജി​സ്ട്രേ​ഷ​ൻ ഭേ​ദ​ഗ​തി ബി​ൽ, എം​എ​സ്എം​ഇ വി​ക​സ​ന ഭേ​ദ​ഗ​തി ബി​ൽ എ​ന്നി​വ​യും സ​ർ​ക്കാ​ർ ഈ ​സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കും.

വ​ർ​ഷ​കാ​ല സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ന്ന ഇ​ന്നു​ത​ന്നെ ദേ​ശീ​യ ഗാ​ന​മാ​യ ജ​ന​ഗ​ണ​മ​ന​യ്ക്കു ല​ഭി​ക്കു​ന്ന അ​തേ നി​യ​മ​പ​ര​മാ​യ സം​ര​ക്ഷ​ണം ദേ​ശീ​യ ഗീ​ത​മാ​യ വ​ന്ദേ​മാ​ത​ര​ത്തി​നു ന​ൽ​കു​ന്ന ബി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​അ​വ​ത​രി​പ്പി​ക്കു​മെ​ന്നു റി​പ്പോ​ർ​ട്ടു​ണ്ട്. പു​തി​യ നി​യ​മ​പ്ര​കാ​രം ഏ​തെ​ങ്കി​ലു​മൊ​രു വ്യ​ക്തി വ​ന്ദേ​മാ​ത​ര​ത്തെ മ​നഃ​പൂ​ർ​വം അ​പ​മാ​നി​ച്ചാ​ലോ ദേ​ശീ​യ​ഗീ​തം പാ​ടു​ന്ന​ത് ത​ട​സ​പ്പെ​ടു​ത്തി​യാ​ലോ മൂ​ന്ന് വ​ർ​ഷം​വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാം.

Education

ജി​യോ​ജി​ത് സ്‌​കോ​ള​ര്‍​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കൊ​​ച്ചി: സാ​​മ്പ​​ത്തി​​ക​​മാ​​യി പി​​ന്നാ​​ക്കം നി​​ല്‍​ക്കു​​ന്ന വി​​ദ്യാ​​ര്‍​ഥി​​ക​​ൾ​​ക്കു ജി​​യോ​​ജി​​ത് ന​​ൽ​​കു​​ന്ന വി​​ദ്യാ​​ഭ്യാ​​സ സ്‌​​കോ​​ള​​ര്‍​ഷി​​പ്പി​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു.

തൊ​​ഴി​​ല​​ധി​​ഷ്ഠി​​ത കോ​​ഴ്സു​​ക​​ള്‍​ക്കാ​​ണ് സ്‌​​കോ​​ള​​ര്‍​ഷി​​പ്പ്. തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ന്ന​​വ​​ര്‍​ക്ക് ട്യൂ​​ഷ​​ന്‍ ഫീ​​സ്, പ​​രീ​​ക്ഷാ​​ഫീ​​സ് എ​​ന്നി​​വ​​യ്ക്കാ​​യി പ്ര​​തി​​വ​​ര്‍​ഷം 25,000 രൂ​​പ വ​​രെ ന​​ല്‍​കും.

നി​​ബ​​ന്ധ​​ന​​ക​​ള്‍: പ​​ത്തി​​ലും പ്ല​​സ്ടു​​വി​​ലും 80 ശ​​ത​​മാ​​ന​​ത്തി​​ലേ​​റെ മാ​​ര്‍​ക്ക് ഉ​​ണ്ടാ​​ക​​ണം. കു​​ടും​​ബ​​ത്തി​​ന്‍റെ വാ​​ര്‍​ഷി​​ക വ​​രു​​മാ​​നം മൂ​​ന്നു ല​​ക്ഷ​​ത്തി​​ല്‍ താ​​ഴെ ആ​​യി​​രി​​ക്ക​​ണം. 600 ച​​തു​​ര​​ശ്ര അ​​ടി​​യി​​ല്‍ കു​​റ​​ഞ്ഞ വി​​സ്തീ​​ര്‍​ണ​​മു​​ള്ള സ്വ​​ന്തം വീ​​ടു​​ക​​ളി​​ല്‍ താ​​മ​​സി​​ക്കു​​ന്ന​​വ​​ര്‍​ക്കും, 6000 രൂ​​പ​​യി​​ല്‍ താ​​ഴെ മാ​​സ വാ​​ട​​ക​​യ്ക്ക് താ​​മ​​സി​​ക്കു​​ന്ന​​വ​​ര്‍​ക്കും മു​​ന്‍​ഗ​​ണ​​ന.

അ​​പേ​​ക്ഷി​​ക്കാ​​നു​​ള്ള അ​​വ​​സാ​​ന തീ​​യ​​തി: ഓ​​ഗ​​സ്റ്റ് 31. കൂ​​ടു​​ത​​ല്‍​വി​​വ​​ര​​ങ്ങ​​ള്‍​ക്ക് 9995483998 എ​​ന്ന ന​​മ്പ​​റി​​ല്‍ ബ​​ന്ധ​​പ്പെ​​ടു​​ക. ഇ​​മെ​​യി​​ല്‍: dee pak_john @geojit.com.

Kerala

ആ​ര്‍​ട്ടി​സ്റ്റ് ന​മ്പൂ​തി​രി സ​മ്മാ​ന്‍ ട്ര​സ്റ്റ് ദേ​ശീ​യ അ​വാ​ര്‍​ഡി​ന് എ​ന്‍​ട്രി​ക​ള്‍ ക്ഷ​ണി​ച്ചു

കൊ​​​​ച്ചി: കൊ​​​​ച്ചി ആ​​​​സ്ഥാ​​​​ന​​​​മാ​​​​യ ആ​​​​ര്‍​ട്ടി​​​​സ്റ്റ് ന​​​​മ്പൂ​​​​തി​​​​രി സ​​​​മ്മാ​​​​ന്‍ ട്ര​​​​സ്റ്റ് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ സി​​​​നി​​​​മാ​​​രം​​​​ഗ​​​​ത്തെ മി​​​​ക​​​​ച്ച ക​​​​ലാ​​​​സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ന് ദേ​​​​ശീ​​​​യ​​​ത​​​​ല​​​​ത്തി​​​​ലു​​​​ള്ള അ​​​​വാ​​​​ര്‍​ഡി​​​​ന് എ​​​​ൻ​​​​ട്രി​​​​ക​​​​ൾ ക്ഷ​​​​ണി​​​​ച്ചു. ല​​​​ക്ഷം രൂ​​​​പ​​​​യും പ്ര​​​​ശ​​​​സ്തി പ​​​​ത്ര​​​​വും ആ​​​​ര്‍​ട്ടി​​​​സ്റ്റ് ന​​​​മ്പൂ​​​​തി​​​​രി രൂ​​​​പ​​​​ക​​​​ല്പ​​​​ന ചെ​​​​യ്ത ശി​​​​ല്പ​​​​വു​​​​മാ​​​​ണ് അ​​​​വാ​​​​ര്‍​ഡ്.

ഇ​​​​ന്ത്യ​​​​ന്‍ സി​​​​നി​​​​മ​​​​യി​​​​ല്‍ മി​​​​ക​​​​ച്ച ക​​​​ലാ​​​സം​​​​വി​​​​ധാ​​​​നം ചെ​​​​യ്തു വ്യ​​​​ക്തി​​​​മു​​​​ദ്ര പ​​​​തി​​​​പ്പിച്ച​​​​, ഈ ​​​​രം​​​​ഗ​​​​ത്തു മി​​​​ക​​​​ച്ച സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ള്‍ ന​​​​ല്‍​കി​​​​യ​​​​വ​​​​ർ​​​​ക്കാ​​​​ണ് അ​​​​വാ​​​​ര്‍​ഡ്. ആ​​​​ര്‍​ട്ടി​​​​സ്റ്റു​​​​ക​​​​ള്‍​ക്ക് നേ​​​​രി​​​​ട്ട് എ​​​​ൻ‌​​​​ട്രി​​​​ക​​​​ൾ ന​​​​ൽ​​​​കാം.

ഓ​​​​ഗ​​​​സ്റ്റ് 31 ന് ​​​​മു​​​​ന്പ് nambo odirisammantrust@ gmail. com എ​​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ലാ​​​​ണ് എ​​​​ന്‍​ട്രി​​​​ക​​​​ള്‍ അ​​​​യ​​​​ക്കേ​​​​ണ്ട​​​​ത്. സെ​​​​പ്റ്റം​​​​ബ​​​​ര്‍ പ​​​ത്തി​​​ന് ​അ​​​​വാ​​​​ര്‍​ഡ് പ്ര​​​​ഖ്യാ​​​​പി​​​​ക്കും. കൊ​​​​ച്ചി​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ചടങ്ങിൽ അ​​​​വാ​​​​ര്‍​ഡ് സ​​​​മ്മാ​​​​നി​​​​ക്കും.

Education

വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

തൃ​​​​ശൂ​​​​ർ: 2025-26 അ​​​​ധ്യ​​​​യ​​​​ന​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി, പ്ല​​​​സ്ടു, വി​​​​എ​​​​ച്ച്എ​​​​സ്ഇ (സ്റ്റേ​​​​റ്റ്, സി​​​​ബി​​​​എ​​​​സ്ഇ, ഐ​​​​സി​​​​എ​​​​സ്ഇ) പ​​​​രീ​​​​ക്ഷ​​​​ക​​​​ളി​​​​ൽ എ ​​​​പ്ല​​​​സ്, എ ​​​​വ​​​​ണ്‍ ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി​​​​യ ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​രാ​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നും ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​രു​​​​ടെ മ​​​​ക്ക​​​​ളി​​​​ൽ​​​​നി​​​​ന്നും വി​​​​ദ്യാ​​​​ഭ്യാ​​​​സ പു​​​​ര​​​​സ്കാ​​​​ര​​​​ത്തി​​​​ന് കെ​​​​ഡി​​​​എ​​​​ഡ​​​​ബ്ല്യു​​​​എ സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

28നു ​​​​വൈ​​​​കു​​ന്നേ​​രം അ​​​​ഞ്ചി​​​​നു​​​​മു​​​​ന്പാ​​​​യി ര​​​​ക്ഷി​​​​താ​​​​ക്ക​​​​ൾ വെ​​​​ള്ള​​​​പ്പേ​​​​പ്പ​​​​റി​​​​ൽ ത​​​​യാ​​​​റാ​​​​ക്കി​​​​യ അ​​​​പേ​​​​ക്ഷ​​​​യും ഭി​​​​ന്ന​​​​ശേ​​​​ഷി തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന മെ​​​​ഡി​​​​ക്ക​​​​ൽ ബോ​​​​ർ​​​​ഡ്, യു​​​​ഡി​​​​ഐ​​​​ഡി കാ​​​​ർ​​​​ഡ് എ​​​​ന്നി​​​​വ​​​​യു​​​​ടെ സ്വ​​​​യം സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ കോ​​​​പ്പി​​​​യും വി​​​​ദ്യാ​​​​ർ​​​​ഥി​​​​യു​​​​ടെ പാ​​​​സ്പോ​​​​ർ​​​​ട്ട് സൈ​​​​സ് ഫോ​​​​ട്ടോ, സ്കൂ​​​​ൾ മേ​​​​ല​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ മാ​​​​ർ​​​​ക്ക്‌​​ലി​​​​സ്റ്റ്, ര​​​​ക്ഷി​​​​താ​​​​വി​​​​ന്‍റെ​​​​യും വി​​​​ദ്യാ​​​​ർ​​​​ഥി​​​​യു​​​​ടെ​​​​യും ആ​​​​ധാ​​​​ർ​​​​കാ​​​​ർ​​​​ഡി​​​​ന്‍റെ കോ​​​​പ്പി എ​​​​ന്നി​​​​വ സ​​​​ഹി​​​​തം കാ​​​​ദ​​​​ർ നാ​​​​ട്ടി​​​​ക, ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി, കെ​​​​ഡി​​​​എ​​​​ഡ​​​​ബ്ല്യു​​​​എ സം​​​​സ്ഥാ​​​​ന​​​​ക​​​​മ്മി​​​​റ്റി. പി.​​​​ഒ. കി​​​​ഴ​​​​ക്കു​​​​മു​​​​റി-680571, തൃ​​​​ശൂ​​​​ർ എ​​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ൽ അ​​​​യ​​​​യ്ക്ക​​​​ണം. വി​​വ​​ര​​ങ്ങ​​ൾ​​ക്ക്: 9446627871, 7510906395.

Kerala

സ്വാ​ശ്ര​യ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് യൂ​ണി​റ്റ് ആ​രം​ഭി​ക്കാ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ സ്വാ​ശ്ര​യ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി ആ​രം​ഭി​ക്കാ​നു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​ശ​ദാം​ശ​ങ്ങ​ളും അ​പേ​ക്ഷാ​ഫോ​മും കേ​ര​ള പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ (www.keralapolice.gov.in) ല​ഭി​ക്കും. 10നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പാ​യി പൂ​രി​പ്പി​ച്ച അ​പേ​ക്ഷ spcprogramme.pol@ kerala.gov.in എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ൽ അ​യ​യ്ക്ക​ണം.

സ്വാ​ശ്ര​യ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി​പ്ര​കാ​രം ആ​രം​ഭി​ക്കു​ന്ന യൂ​ണി​റ്റു​ക​ൾ​ക്ക്, സ​ർ​ക്കാ​ർ പ്ര​ത്യേ​ക ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​കെ, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി​യി​ലൂ​ടെ​യോ മ​റ്റേ​തെ​ങ്കി​ലും സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ലൂ​ടെ​യോ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തി​ന് അ​ർ​ഹ​ത ഉ​ണ്ടാ​കി​ല്ല.

ഇ​ത്ത​രം യൂ​ണി​റ്റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം, റീ​ഇം​ബേ​ഴ്സ​സ്മെ​ന്‍റ്, മ​റ്റ് സാ​ന്പ​ത്തി​ക ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്നി​വ നി​ല​വി​ലോ ഭാ​വി​യി​ലോ ആ​വ​ശ്യ​പ്പെ​ടാ​നു​ള്ള അ​വ​കാ​ശ​മോ അ​ർ​ഹ​ത​യോ സ്വാ​ശ്ര​യ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി​പ്ര​കാ​രം ആ​രം​ഭി​ക്കു​ന്ന യൂ​ണി​റ്റു​ക​ൾ​ക്ക് ഉ​ണ്ടാ​യി​രി​ക്കി​ല്ല.

എ​സ്പി​സി ആ​രം​ഭി​ക്കാ​നാ​യി മു​ൻ​കാ​ല​ങ്ങ​ളി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച സ്കൂ​ളു​ക​ൾ, സ്വാ​ശ്രി​യ സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി പ്ര​കാ​രം യൂ​ണി​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് പ​രി​ഗ​ണ​ന ല​ഭി​ക്കാ​നാ​യി നി​ർ​ദി​ഷ്ട മാ​തൃ​ക​യി​ൽ അ​പേ​ക്ഷ വീ​ണ്ടും സ​മ​ർ​പ്പി​ക്ക​ണം.

നി​ല​വി​ൽ സം​സ്ഥാ​ന​ത്തെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി തു​ട​രും. ഇ​തി​നു പു​റ​മെ​യാ​ണ് പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന കേ​ഡ​റ്റ് പ​ദ്ധ​തി. വി​വ​ര​ങ്ങ​ൾ​ക്ക് 0471-2432655, 9497980083, 7012844948.

Education

പിജി ദ​ന്ത​ൽ (എം​ഡി​എ​സ്): അ​പേ​ക്ഷ ക്ഷ​ണി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ സ​​​ർ​​​ക്കാ​​​ർ ദ​​​ന്ത​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ​​​യും സ്വാ​​​ശ്ര​​​യ ദ​​​ന്ത​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ​​​യും 2026 വ​​​ർ​​​ഷ​​​ത്തെ വി​​​വി​​​ധ എം​​​ഡി​​​എ​​​സ് കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി NEET MDS-2026 പ​​​രീ​​​ക്ഷ​​​യി​​​ൽ യോ​​​ഗ്യ​​​ത നേ​​​ടി​​​യി​​​ട്ടു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ​​നി​​​ന്ന് ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​ക​​​ൾ ക്ഷ​​​ണി​​​ച്ചു.

2026 വ​​​ർ​​​ഷ​​​ത്തെ പി​​​ജി ദ​​​ന്ത​​​ൽ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്കു പ്ര​​​വേ​​​ശ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന സ​​​ർ​​​വീ​​​സ് വി​​​ഭാ​​​ഗം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള​​​ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഏ​​​ഴി​​​നു രാ​​​ത്രി 11.59 വ​​​രെ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ www.cee.kerala.gov.in വ​​​ഴി ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാം.

പ്ര​​​വേ​​​ശ​​​നം സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള വി​​​ശ​​​ദ​​​മാ​​​യ വി​​​ജ്ഞാ​​​പ​​​നം, പ്രോ​​​സ്‌​​​പെ​​​ക്ട​​​സ് എ​​​ന്നി​​​വ​​​യ്ക്കാ​​​യും പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ മേ​​​ൽ വെ​​​ബ്‌​​​സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. ഹെ​​​ൽ​​​പ് ലൈ​​​ൻ ന​​​മ്പ​​​ർ: 04712332120.

Kerala

കാര്‍ഷിക യന്ത്രങ്ങള്‍ക്കുള്ള സബ്‌സിഡിക്ക് നാളെ മുതല്‍ അപേക്ഷ ക്ഷണിക്കുന്നു

കോ​ട്ട​യം: കാ​ര്‍ഷി​ക യ​ന്ത്ര​ങ്ങ​ള്‍ക്കു​ള്ള സ​ബ്‌​സി​ഡി​ക്ക് നാ​ളെ മു​ത​ല്‍ അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. കാ​ര്‍ഷി​ക മേ​ഖ​ല​യി​ലെ യ​ന്ത്ര​വ​ത്ക​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര​സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന സ​ബ്മി​ഷ​ന്‍ ഓ​ണ്‍ അ​ഗ്രി​ക​ള്‍ച്ച​റ​ല്‍ മെ​ക്ക​നൈ​സേ​ഷ​ന്‍ (സാം) ​പ​ദ്ധ​തി​ലേ​ക്കു​ള്ള അ​പേ​ക്ഷ​ക​ളാ​ണ് നാ​ളെ രാ​വി​ലെ 11 മു​ത​ല്‍ ഓ​ണ്‍ലൈ​നാ​യി സ്വീ​ക​രി​ക്കു​ന്ന​ത്.

കാ​ര്‍ഷി​ക യ​ന്ത്ര​ങ്ങ​ള്‍, ഉ​പ​ക​ര​ണ​ങ്ങ​ള്‍, വി​ള​വെ​ടു​പ്പാ​ന​ന്ത​ര സം​സ്‌​ക​ര​ണ മൂ​ല്യ​വ​ര്‍ധി​ത പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു​ള്ള യ​ന്ത്ര​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് യ​ന്ത്ര​ങ്ങ​ളു​ടെ 40 മു​ത​ല്‍ 50 ശ​ത​മാ​നം വ്യ​ക്തി​ഗ​ത ക​ര്‍ഷ​ക​ര്‍ക്ക് സ​ബ്‌​സി​ഡി ല​ഭി​ക്കും.

കാ​ര്‍ഷി​ക കൂ​ട്ടാ​യ്മ​ക​ള്‍, സ്വ​യം​സ​ഹാ​യ​ക സം​ഘ​ങ്ങ​ള്‍, ക​ര്‍ഷ​ക ഉ​ത്പാ​ദ​ക​സം​ഘ​ട​ന​ക​ള്‍, പ​ഞ്ചാ​യ​ത്തു​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ക്ക് ക​സ്റ്റം ഹ​യ​റിം​ഗ് സെ​ന്‍റ​റു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ പ​ദ്ധ​തി തു​ക​യു​ടെ 40 ശ​ത​മാ​നം വ​രെ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍കും.

ഫാം ​മെ​ഷി​ന​റി ബാ​ങ്കു​ക​ള്‍ സ്ഥാ​പി​ക്കു​വാ​ന്‍ 24 ല​ക്ഷം രൂ​പ വ​രെ സ​ഹാ​യം ല​ഭി​ക്കും. വ്യ​ക്തി​ഗ​ത ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണം കൂ​ടു​ത​ലാ​യാ​ല്‍ അ​ഗ്രി​മെ​ഷി​ന​റി പോ​ര്‍ട്ട​ലി​ലെ ഓ​ണ്‍ലൈ​ന്‍ ലോ​ട്ട​റി മൊ​ഡ്യൂ​ള്‍ മു​ഖേ​ന തെ​ര​ഞ്ഞെ​ടു​ക്കും.

10 ല​ക്ഷം രൂ​പ​യ​ക്കു മു​ക​ളി​ലു​ള്ള ക​സ്റ്റം ഹ​യ​റിം​ഗ് സെ​ന്‍റ​ര്‍, ഫാം ​മെ​ഷി​ന​റി ബാ​ങ്ക് പ​ദ്ധ​തി​ക​ള്‍ ബാ​ങ്ക് വാ​യ്പ​യു​മാ​യി ബ​ന്ധി​പ്പി​ച്ച മൂ​ല​ധ​ന സ​ബ്‌​സി​ഡി മാ​തൃ​ക​യി​ലാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.

Education

ന​ഴ്‌​സിം​ഗ് കോ​ഴ്‌​സു​ക​ൾ: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കൊ​​​​ച്ചി: കേ​​​​ര​​​​ള​​​​ത്തി​​​​ലെ ക്രൈ​​​​സ്ത​​​​വ സ്വാ​​​​ശ്ര​​​​യ ന​​​​ഴ്‌​​​​സിം​​​​ഗ് കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലെ ബി​​​​എ​​​​സ്‌​​​​സി ന​​​​ഴ്‌​​​​സിം​​​​ഗ്, പോ​​​​സ്റ്റ് ബേ​​​​സി​​​​ക് ബി​​​​എ​​​​സ്‌​​​​സി ന​​​​ഴ്‌​​​​സിം​​​​ഗ്, എം​​​​എ​​​​സ്‌​​​​സി ന​​​​ഴ്‌​​​​സിം​​​​ഗ് എ​​​​ന്നീ കോ​​​​ഴ്‌​​​​സു​​​​ക​​​​ളി​​​​ലേ​​​​ക്ക് പ്ര​​​​വേ​​​​ശ​​​​നം ആ​​​​രം​​​​ഭി​​​​ച്ചു.

ക്രൈ​​​​സ്ത​​​​വ സ്വാ​​​​ശ്ര​​​​യ ന​​​​ഴ്‌​​​​സിം​​​​ഗ് കോ​​​​ള​​​​ജു​​​​ക​​​​ളു​​​​ടെ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ എ​​​​എം​​​​സി​​​​എ​​​​സ്എ​​​​ഫ്എ​​​​ൻ​​​​സി​​​​കെ​​​​യി​​​​ൽ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ 35 ന​​​​ഴ്‌​​​​സിം​​​​ഗ് കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലെ 2026-27 വ​​​​ര്‍​ഷ​​​​ത്തെ 50 ശ​​​​ത​​​​മാ​​​​നം സീ​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്കാ​​​​ണ് (എ​​​​ൻ​​​ആ​​​​ർ​​​​ഐ സീ​​​​റ്റ് ഒ​​​​ഴി​​​​കെ) അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ച​​​​ത്.

ഏ​​​​ക​​​​ജാ​​​​ല​​​​ക രീ​​​​തി​​​​യി​​​​ല്‍ ന​​​​ട​​​​ത്തു​​​​ന്ന പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​ന് ഓ​​​​ണ്‍​ലൈ​​​​നാ​​​​യി ജൂ​​​​ലൈ 25 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം. എ​​​​എം​​​​സി​​​​എ​​​​സ്എ​​​​ഫ്എ​​​​ൻ​​​​സി​​​​കെ​​​​യി​​​​ൽ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ ന​​​​ഴ്സിം​​​​ഗ് കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ല്‍ നി​​​​ല​​​​വി​​​​ല്‍ ബി​​​​എ​​​​സ്‌​​​​സി​​​​ക്ക് 2125 സീ​​​​റ്റും എം​​​​എ​​​​സ്‌​​​​സി​​​​ക്ക് 71 സീ​​​​റ്റും പോ​​​​സ്റ്റ് ബേ​​​​സി​​​​ക് ബി​​​​എ​​​​സ്‌​​​​സി​​​​ക്ക് 105 സീ​​​​റ്റു​​​​ക​​​​ളു​​​​മാ​​​​ണു​​​​ള്ള​​​​ത്.

അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍​ക്കും www.amcsfnck.com സ​​​​ന്ദ​​​​ര്‍​ശി​​​​ക്കു​​​​ക. ഫോ​​​​ൺ: 90481 22033, 88481 22033.

Business

ലോ​ക​ക​പ്പ് പോ​സ്റ്റ​ര്‍ അ​വാ​ര്‍​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കൊ​​​ച്ചി: ഫി​​​ഫ വേ​​​ള്‍​ഡ് ക​​​പ്പ് 2026നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് കോ​​​മ​​​ണ്‍ ഗ്രൗ​​​ണ്ട് ഫി​​​ഫ വേ​​​ള്‍​ഡ് ക​​​പ്പ് 2026 അ​​​ന്താ​​​രാ​​​ഷ്ട്ര പോ​​​സ്റ്റ​​​ര്‍ അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍​ക്കാ​​​യി ല​​​ബോ​​​റ​​​ട്ട​​​റി ഓ​​​ഫ് വി​​​ഷ്വ​​​ല്‍ ആ​​​ര്‍​ട്ട് ക​​​മ്യൂ​​​ണ്‍ എ​​​ന്‍​ട്രി​​​ക​​​ള്‍ ക്ഷ​​​ണി​​​ച്ചു.

മൊ​​​ത്തം 101 പോ​​​സ്റ്റ​​​റു​​​ക​​​ളാ​​​ണ് പ്ര​​​ദ​​​ര്‍​ശ​​​ന​​​ത്തി​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക. ഇ​​​തി​​​ൽ നി​​​ന്നും ജൂ​​​റി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന മൂ​​​ന്ന് പേ​​​ര്‍​ക്ക് യ​​​ഥാ​​​ക്ര​​​മം 10 ലക്ഷം, അഞ്ച് ലക്ഷം, രണ്ടര ലക്ഷം രൂ​​​പ​​​യു​​​ടെ അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍ ല​​​ഭി​​​ക്കും. 17 വ​​​യ​​​സി​​​ൽ കൂ​​​ടു​​​ത​​​ൽ പ്രാ​​​യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് എ​​​ന്‍​ട്രി​​​ക​​​ള്‍ സ​​​മ​​​ര്‍​പ്പി​​​ക്കാം.

പെ​​​യി​​​ന്‍റിം​​​ഗ്, ഡ്രോ​​​യിം​​​ഗ്, കൊ​​​ളാ​​​ഷ്, ഫോ​​​ട്ടോ​​​ഗ്ര​​​ഫി, പ്രി​​​ന്‍റ് മേ​​​ക്കിം​​​ഗ്, ടെ​​​ക്സ്റ്റൈ​​​ല്‍ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യ സൃ​​​ഷ്ടി​​​ക​​​ള്‍, മി​​​ക്സ്ഡ് മീ​​​ഡി​​​യ, ഡി​​​ജി​​​റ്റ​​​ല്‍ ഫോ​​​ര്‍​മാ​​​റ്റു​​​ക​​​ള്‍ എ​​​ന്നി​​​വ ഉ​​​ള്‍​പ്പെ​​​ടെ ഏ​​​ത് ദ്വി​​​മാ​​​ന മാ​​​ധ്യ​​​മ​​​ത്തി​​​ലും സൃ​​​ഷ്ടി​​​ക​​​ള്‍ ത​​​യാ​​​റാ​​​ക്കാം.

ജൂ​​​ലൈ ആ​​​റാ​​​ണ് പോ​​​സ്റ്റ​​​റു​​​ക​​​ള്‍ സ​​​മ​​​ര്‍​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി. ഡി​​​ജി​​​റ്റ​​​ല്‍ ഫ​​​യ​​​ലു​​​ക​​​ള്‍ [email protected] എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ല്‍ മെ​​​യി​​​ല്‍ വ​​​ഴി സ​​​മ​​​ര്‍​പ്പി​​​ക്കാം. ജൂ​​​ലൈ 13ന് ​​​വി​​​ജ​​​യി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ക്കും.

Education

ഡി​എ​ല്‍​എ​ഡ് കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2026-2028 വ​​​ര്‍​ഷ​​​ത്തെ ഡി​​​എ​​​ല്‍​എ​​​ഡ് കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള അ​​​ഡ്മി​​​ഷ​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. httsp://kbpe. kerala.gov.in/deled2026 എ​​​ന്ന വെ​​​ബ്സൈ​​​റ്റ് മു​​​ഖേ​​​ന ജൂ​​​ണ്‍ 15 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

അ​​​പേ​​​ക്ഷ ഫീ​​​സാ​​​യി അ​​​ഞ്ചു രൂ​​​പ അ​​​ട​​​യ്ക്ക​​​ണം. പ​​​ട്ടി​​​ക​​​ജാ​​​തി, പ​​​ട്ടി​​​ക​​​വ​​​ര്‍​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍പ്പെ​​​ട്ട​​​വ​​​ര്‍ ഫീ​​​സ് അ​​​ട​​​യ്ക്കേ​​​ണ്ട​​​തി​​​ല്ല. മാ​​​നേ​​​ജ്മെ​​​ന്‍റ് ക്വാ​​​ട്ട​​​യി​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തി​​​ന് എ​​​യ്ഡ​​​ഡ് ടീ​​​ച്ച​​​ര്‍ ട്രെ​​​യി​​​നിം​​​ഗ് ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​ട്ട് മാ​​​നേ​​​ജ​​​ര്‍​ക്ക് നേ​​​രി​​​ട്ടോ ര​​​ജി​​​സ്റ്റേ​​​ര്‍​ഡ് പോ​​​സ്റ്റാ​​​യോ അ​​​പേ​​​ക്ഷ ന​​​ല്‍​ക​​​ണം.

ഇ​​​ത്തം അ​​​പേ​​​ക്ഷ​​​യു​​​ടെ പ​​​ക​​​ര്‍​പ്പ് ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ഭ്യാ​​​സ ഉ​​​പ​​​ഡ​​​യ​​​റ​​​ക്ട​​​ര്‍​ക്ക് ന​​​ല്‍​കി​​​യി​​​രി​​​ക്ക​​​ണം. ന്യൂ​​​ന​​​പ​​​ക്ഷ ഐ​​​ടി​​​ഇ ക​​​ളി​​​ലേ​​​ക്ക് പൊ​​​തു മെ​​​റി​​​റ്റ​​​ടി​​​സ്ഥാ​​​ന​​​ത്തി​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തി​​​നു​​​ള്ള 50 ശ​​​ത​​​മാ​​​നം സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ളും ബ​​​ന്ധ​​​പ്പെ​​​ട്ട ഐ​​​ടി​​​ഇ മാ​​​നേ​​​ജ​​​ര്‍​മാ​​​ര്‍​ക്ക് ന​​​ല്‍​ക​​​ണം.

മാ​​​നേ​​​ജ​​​ര്‍​മാ​​​ര്‍​ക്ക് ന​​​ല്‍​കു​​​ന്ന അ​​​പേ​​​ക്ഷ​​​യു​​​ടെ പ​​​ക​​​ര്‍​പ്പ് ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ഭ്യാ​​​സ ഉ​​​പ​​​ഡ​​​യ​​​റ​​​ക്ട​​​ര്‍​മാ​​​ര്‍​ക്കും ന​​​ല്‍​കേ​​​ണ്ട​​​താ​​​ണ്. വി​​​ശ​​​ദ​​​മാ​​​യ നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​നും വെ​​​ബ്സൈ​​​റ്റി​​​ല്‍.

Education

കെ​എ​സ്‌​യു​എം ഫാ​ക്ക​ൽ​റ്റി ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ്റ്റാ​​​ർ​​​ട്ട​​​പ്പ് മി​​​ഷ​​​ന്‍റെ ഫാ​​​ക്ക​​​ൽ​​​റ്റി ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് പ്രോ​​​ഗ്രാ​​​മാ​​​യ ’മേ​​​ക്ക​​​ർ സ്പ്രി​​​ന്‍റി’ ലേ​​​ക്ക് ഇ​​​പ്പോ​​​ൾ അ​​​പേ​​​ക്ഷി​​​ക്കാം.

ഡി​​​ജി​​​റ്റ​​​ൽ ഫാ​​​ബ്രി​​​ക്കേ​​​ഷ​​​ൻ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ളി​​​ൽ മി​​​ക​​​വു​​​റ്റ പ്രാ​​​യോ​​​ഗി​​​ക പ​​​രി​​​ശീ​​​ല​​​നം ന​​​ല്കാ​​​ൻ പ​​​രി​​​പാ​​​ടി​​​യി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു. 18 മു​​​ത​​​ൽ 22 വ​​​രെ ടെ​​​ക്നോ​​​പാ​​​ർ​​​ക്ക് ഫേ​​​സ് വ​​​ണ്‍ കാ​​​ന്പ​​​സി​​​ലെ ഫാ​​​ബ് ലാ​​​ബ് കേ​​​ര​​​ള ട്രി​​​വാ​​​ൻ​​​ഡ്ര​​​ത്തി​​​ലാ​​​ണ് അ​​​ഞ്ചു ദി​​​വ​​​സ​​​ത്തെ പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി.

ലേ​​​സ​​​ർ ക​​​ട്ടിം​​​ഗ്, പി​​​സി​​​ബി മി​​​ല്ലിം​​​ഗ്, വി​​​നൈ​​​ൽ ക​​​ട്ടിം​​​ഗ്, 3 ഡി ​​​പ്രി​​​ന്‍റിം​​​ഗ്, വു​​​ഡ് സി​​​എ​​​ൻ​​​സി എ​​​ന്നി​​​വ​​​യു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​ധാ​​​ന ഡി​​​ജി​​​റ്റ​​​ൽ ഫാ​​​ബ്രി​​​ക്കേ​​​ഷ​​​ൻ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ളി​​​ലെ പ്രാ​​​യോ​​​ഗി​​​ക പ​​​രി​​​ശീ​​​ല​​​നം ഇ​​​തി​​​ലൂ​​​ടെ ല​​​ഭ്യ​​​മാ​​​കും. പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ന്ന​​​വ​​​രു​​​ടെ ആ​​​ശ​​​യ​​​ങ്ങ​​​ളെ പ്രോ​​​ട്ടോ​​​ടൈ​​​പ്പു​​​ക​​​ളാ​​​ക്കി മാ​​​റ്റു​​​ന്ന​​​തി​​​നു​​​ള്ള സ​​​ഹാ​​​യ​​​വും ല​​​ഭി​​​ക്കും.

ഡി​​​ജി​​​റ്റ​​​ൽ ഫാ​​​ബ്രി​​​ക്കേ​​​ഷ​​​ൻ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ളി​​​ൽ മു​​​ൻ പ​​​രി​​​ച​​​യം ഇ​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. ഫാ​​​ക്ക​​​ൽ​​​റ്റി ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് പ്രോ​​​ഗ്രാം വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് കെ​​​എ​​​സ്‌​​​യു​​​എം സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ല​​​ഭി​​​ക്കും.​​ര​​​ജി​​​സ്ട്രേ​​​ഷ​​​ന് : ksum.in/maker-sprint

Business

മു​ത്തൂ​റ്റ് സ്നേ​ഹ​സ​മ്മാ​നം 2026: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കൊ​​​​ച്ചി: മു​​​​ത്തൂ​​​​റ്റ് ഫി​​​​നാ​​​​ന്‍​സ് ലി​​​​മി​​​​റ്റ​​​​ഡ് സി​​​​എ​​​​സ്ആ​​​​ർ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി സ​​​​മ്പ​​​​ത്തി​​​​ക​​​ ബു​​​​ദ്ധി​​​​മു​​​​ട്ട് നേ​​​​രി​​​​ടു​​​​ന്ന ക​​​​ലാ​​​​കാ​​​​ര​​​​ന്മാ​​​​ര്‍, അ​​​​വ​​​​രു​​​​ടെ വി​​​​ധ​​​​വ​​​​ക​​​​ള്‍, എ​​​​ഴു​​​​ത്തു​​​​കാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍​ക്കു പ്ര​​​​തി​​​​മാ​​​​സ ധ​​​​ന​​​​സ​​​​ഹാ​​​​യം ന​​​​ല്‍​കു​​​​ന്ന മു​​​​ത്തൂ​​​​റ്റ് സ്നേ​​​​ഹ​​​​സ​​​​മ്മാ​​​​നം 2026 പ​​​​ദ്ധ​​​​തി​​​​യി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

കേ​​​​ര​​​​ള​​​​ത്തി​​​​ലെ 20 ക​​​​ലാ​​​​കാ​​​​ര​​​​ന്മാ​​​​ര്‍​ക്കാ​​​​ണു പ്ര​​​​തി​​​​മാ​​​​സം 5000 രൂ​​​​പ വീ​​​​തം സാ​​​​മ്പ​​​​ത്തി​​​​ക സ​​​​ഹാ​​​​യം ന​​​​ല്‍​കു​​​​ന്ന​​​​ത്.

ക​​​​ഥ​​​​ക​​​​ളി, ചെ​​​​ണ്ട, മൃ​​​​ദം​​​​ഗം, സ​​​​ര​​​​സ്വ​​​​തി വീ​​​​ണ, തം​​​​ബു​​​​രു, നാ​​​​ഗ​​​​സ്വ​​​​രം, ഇ​​​​ട​​​​യ്ക്ക, മി​​​​ഴാ​​​​വ്, തി​​​​മി​​​​ല, പ​​​​ഞ്ച​​​​വാ​​​​ദ്യം, ചേ​​​​ങ്ങി​​​​ല, ഇ​​​​ല​​​​ത്താ​​​​ളം, കൊ​​​​മ്പ്, ഓ​​​​ട​​​​ക്കു​​​​ഴ​​​​ല്‍ തു​​​​ട​​​​ങ്ങി കേ​​​​ര​​​​ള​​​​ത്തി​​​​ലെ പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത ക്ഷേ​​​​ത്ര​​​ക​​​​ലാ​​​​രൂ​​​​പ​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ക​​​​ലാ​​​​കാ​​​​ര​​​​ന്മാ​​​​ര്‍​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം.

താ​​​​ത്പ​​​​ര്യ​​​​മു​​​​ള്ള​​​​വ​​​​ര്‍ വെ​​​​ള്ള​​​​ക്ക​​​​ട​​​​ലാ​​​​സി​​​​ല്‍ ത​​​​യാ​​​​റാ​​​​ക്കി​​​​യ അ​​​​പേ​​​​ക്ഷ, ല​​​​ഭി​​​​ച്ച പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ളു​​​​ടെ​​​​യും സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ളു​​​​ടെ​​​​യും വി​​​​വ​​​​ര​​​​ങ്ങ​​​​ളും പ​​​​ക​​​​ര്‍​പ്പു​​​​ക​​​​ളും, ബ​​​​ന്ധ​​​​പ്പെ​​​​ട്ട ക​​​​ലാ​​​​രം​​​​ഗ​​​​ത്തെ വി​​​​ദ​​​​ഗ്ധ​​​​ന്‍റെ സാ​​​​ക്ഷ്യ​​​​പ​​​​ത്രം, ആ​​​​ധാ​​​​ര്‍ കാ​​​​ര്‍​ഡ്, റേ​​​​ഷ​​​​ന്‍ കാ​​​​ര്‍​ഡ് എ​​​​ന്നി​​​​വ​​​​യു​​​​ടെ പ​​​​ക​​​​ര്‍​പ്പു​​​​ക​​​​ള്‍, വ​​​​രു​​​​മാ​​​​ന സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് എ​​​​ന്നി​​​​വ​​​സ​​​​ഹി​​​​തം മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍, ദ ​​​​മു​​​​ത്തൂ​​​​റ്റ് ഗ്രൂ​​​​പ്പ് ഹെ​​​​ഡ് ഓ​​​​ഫീ​​​​സ്, എ​​​​ന്‍​എ​​​​ച്ച് ബൈ​​​​പ്പാ​​​​സ്, പാ​​​​ലാ​​​​രി​​​​വ​​​​ട്ടം, കൊ​​​​ച്ചി - 682028 എ​​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ല്‍ ഈ​​​മാ​​​സം 30ന് ​​​​വൈ​​​​കു​​​ന്നേ​​​രം 5.30ന​​​​കം ന​​​​ല്‍​ക​​​​ണം.

Education

ബി​ടെ​ക് ലാ​റ്റ​റ​ൽ എ​ൻ​ട്രി / വ​ർ​ക്കിം​ഗ് പ്ര​ഫ​ഷ​ണ​ൽ കോ​ഴ്‌​സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2026- 27 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ ബി​​​ടെ​​​ക് ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി/ വ​​​ർ​​​ക്കിം​​​ഗ് പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ഴ്‌​​​സി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ www.lbscentre.kerala.gov.in ൽ ​​​ല​​​ഭി​​​ക്കും.

തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ന​​​ട​​​ക്കും. വെ​​​ബ്സൈ​​​റ്റ് വ​​​ഴി ഓ​​​ൺ​​​ലൈ​​​നാ​​​യി മേ​​​യ് 25 വ​​​രെ അ​​​പേ​​​ക്ഷാ ഫീ​​​സ് അ​​​ട​​​യ്ക്കാം.

ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ മേ​​​യ് 26 വ​​​രെ ന​​​ൽ​​​കാം. പൊ​​​തു​​​വി​​​ഭാ​​​ഗ​​​ത്തി​​​ന് 1,100 രൂ​​​പ​​​യും പ​​​ട്ടി​​​ക​​​ജാ​​​തി/ പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ന് 550 രൂ​​​പ​​​യു​​​മാ​​​ണ് അ​​​പേ​​​ക്ഷാ ഫീ​​​സ്. ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന അ​​​വ​​​സ​​​ര​​​ത്തി​​​ൽ അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ൾ അ​​​പ്‌​​​ലോ​​​ഡ്‌ ചെ​​​യ്യ​​​ണം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471-2324396, 2560327.

Education

കെ ​മാ​റ്റ് II: അ​പേ​ക്ഷ​ ക്ഷ​ണി​ച്ചു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: 2026 അ​​​​ധ്യ​​​​യ​​​​ന​​​വ​​​​ർ​​​​ഷ​​​​ത്തെ എം​​​​ബി​​​​എ പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​നു​​​​ള്ള കം​​​​പ്യൂ​​​ട്ട​​​​ർ അ​​​​ധി​​​​ഷ്ഠി​​​​ത പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ​​​​യാ​​​​യ കേ​​​​ര​​​​ള മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ആ​​​​പ്റ്റി​​​​റ്റ്യൂ​​​​ഡ് ടെ​​​​സ്റ്റി​​​​നാ​​​​യി (കെ​​​​മാ​​​​റ്റ് സെ​​​​ക്‌​​​ഷ​​​ൻ II ) വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് മേ​​​​യ് അ​​​​ഞ്ചി​​​ന് വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലു​​​​വ​​​​രെ പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷാ ക​​​​മ്മീ​​​​ഷ​​​​ണ​​​​റു​​​​ടെ www.cee. kerala.gov.in ലൂ​​​​ടെ ഓ​​​​ൺ​​​​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം.

പ്ര​​​​വേ​​​​ശ​​​​ന​​​പ​​​​രീ​​​​ക്ഷ മേ​​​​യ് മാ​​​​സ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കും. തീ​​​​യ​​​​തി പി​​​​ന്നീ​​​​ട് വി​​​​ജ്ഞാ​​​​പ​​​​നം ചെ​​​​യ്യും.

വി​​​​ശ​​​​ദ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷാ ക​​​​മ്മീ​​​​ഷ​​​​ണ​​​​റു​​​​ടെ വെ​​​​ബ്സൈ​​​​റ്റ് കാ​​​​ണു​​​​ക. ഫോ​​​​ൺ: 0471 2332120, 2338487.

Education

ആ​ര്‍​ജി​സി​ബി പി​എ​ച്ച്ഡി പ്രോ​ഗ്രാ​മി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജീ​​​വ് ഗാ​​​ന്ധി സെ​​​ന്‍റ​​​ര്‍ ഫോ​​​ര്‍ ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി (ബ്രി​​​ക്-​​​ആ​​​ര്‍​ജി​​​സി​​​ബി) ഓ​​​ഗ​​​സ്റ്റി​​​ല്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ പി​​​എ​​​ച്ച്ഡി പ്രോ​​​ഗ്രാ​​​മി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

അ​​​പേ​​​ക്ഷ​​​ക​​​ര്‍​ക്ക് അ​​​ഞ്ച് വ​​​ര്‍​ഷം സാ​​​ധു​​​ത​​​യു​​​ള്ള ജൂ​​​നി​​​യ​​​ര്‍ റി​​​സ​​​ര്‍​ച്ച് ഫെ​​​ലോ​​​ഷി​​​പ്പ് (യു​​​ജി​​​സി/ സി​​​എ​​​സ്ഐ​​​ആ​​​ര്‍/ ഐ​​​സി​​​എം​​​ആ​​​ര്‍/ ഡി​​​ബി​​​ടി/ ഡി​​​എ​​​സ്ടി-​​​ഇ​​​ന്‍​സ്പ​​​യ​​​ര്‍) ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം.

ഉ​​​യ​​​ര്‍​ന്ന പ്രാ​​​യ​​​പ​​​രി​​​ധി 28 വ​​​യ​​​സ്. എ​സ്‌​സി/​എ​സ്ടി, ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ര്‍, വ​നി​ത​ക​ള്‍, ഒ​ബി​സി വി​ഭാ​ഗ​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്ക് പ്രാ​യ​പ​രി​ധി​യി​ല്‍ ഇ​ള​വ് ല​ഭി​ക്കും. ഓ​​​ണ്‍​ലൈ​​​ന്‍ അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി മേ​​​യ് 10.

കേ​​​ന്ദ്ര ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലെ ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി വ​​​കു​​​പ്പി​​​ന്‍റെ ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി റി​​​സ​​​ര്‍​ച്ച് ആ​​​ന്‍​ഡ് ഇ​​​ന്നൊ​​​വേ​​​ഷ​​​ന്‍ കൗ​​​ണ്‍​സി​​​ലി​​​ന് (ബ്രി​​​ക്) കീ​​​ഴി​​​ലു​​​ള്ള ഒ​​​രു സ്ഥാ​​​പ​​​ന​​​മാ​​​ണ് ആ​​​ര്‍​ജി​​​സി​​​ബി.​​കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക്, https:// rgcb.res.in/ phdadmission-Aug2026 സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക.

Education

അപേക്ഷ ക്ഷണിച്ചു

കാ​​​ല​​​ടി: ശ്രീ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്‌​​​കൃ​​​ത സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ മു​​​ഖ്യ​​​കേ​​​ന്ദ്ര​​​ത്തി​​​ലും പ്രാ​​​ദേ​​​ശി​​​ക കാ​​​മ്പ​​​സു​​​ക​​​ളി​​​ലും 2026-27 അ​​​ധ്യ​​​യ​​​ന​​​വ​​​ര്‍ഷ​​​ത്തെ മാ​​​സ്റ്റ​​​ര്‍ ഓ​​​ഫ് സോ​​​ഷ്യ​​​ല്‍ വ​​​ര്‍ക്ക് (എം​​​എ​​​സ്ഡ​​​ബ്ല്യു) പ്രോ​​​ഗ്രാ​​​മി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

കാ​​​ല​​​ടി, തി​​​രൂ​​​ര്‍, പ​​​യ്യ​​​ന്നൂ​​​ര്‍ പ്രാ​​​ദേ​​​ശി​​​ക കാ​​​മ്പ​​​സു​​​ക​​​ളി​​​ലാ​​​ണ് എം​​​എ​​​സ്ഡ​​​ബ്ല്യു പ്രോ​​​ഗ്രാം ന​​​ട​​​ത്തു​​​ന്ന​​​ത്. 7500 രൂ​​​പ​​​യാ​​​ണു വാ​​​ര്‍ഷി​​​ക ഫീ​​​സ്. ശ്രീ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്‌​​​കൃ​​​ത സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല അം​​​ഗീ​​​ക​​​രി​​​ച്ച സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍നി​​​ന്ന് ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ല്‍ ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ര്‍ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. www.ssus.ac.in, ഫോ​​​ണ്‍: 04842699731.

Education

പാ​ലാ ബ്രി​ല്ല്യ​ന്‍റി​ൽ ക്രാ​ഷ് കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷണിച്ചു

കോ​​​ട്ട​​​യം: പാ​​​​ലാ ബ്രി​​​​ല്ല്യ​​​​ന്‍റി​​​​ൽ ഈ​​​ വ​​​ർ​​​ഷ​​​ത്തെ നീ​​​​റ്റ്, കീം, ​​​​ഐ​​​​സ​​​​ർ, സി​​​യു​​​ഇ​​​ടി തു​​​​ട​​​​ങ്ങി​​​​യ മെ​​​​ഡി​​​​ക്ക​​​​ൽ, എ​​​​ൻ​​​ജി​​​നി​​​​യ​​​​റിം​​​​ഗ് പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷാ പ​​​​രി​​​​ശീ​​​​ല​​​​ന​​​ത്തി​​​നു​​​ള്ള ക്രാ​​​​ഷ് കോ​​​​ഴ്സി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

29ന് ​​​​ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന ഓ​​​​ഫ്‌​​​ലൈ​​​​ൻ ക്രാ​​​​ഷ് ബാ​​​​ച്ചു​​​​ക​​​​ളി​​​ലേ​​​​ക്കും, 23, 29 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ പു​​​​തു​​​​താ​​​​യി ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന ഓ​​​​ണ്‍​ലൈ​​​​ൻ ക്രാ​​​​ഷ് ബാ​​​​ച്ചു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​മാ​​​ണ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

12-ാം ക്ലാ​​​​സ്‌​ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​വ​​​​ർ​​​​ക്കും ഈ ​​​​വ​​​​ർ​​​​ഷം പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​തു​​​​ന്ന​​​​വ​​​​ർ​​​​ക്കും അ​​​​ഡ്മി​​​​ഷ​​​​ൻ നേ​​​​ടാ​​​​വു​​​​ന്ന​​​​താ​​​​ണ്. കേ​​​​ര​​​​ള​​​​ത്തി​​​​ലു​​​​ട​​​​നീ​​​​ളം 30 സെ​​​​ന്‍റ​​​​റു​​​​ക​​​​ളി​​​​ലാ​​​​യി ക്രാ​​​​ഷ് പ്രോ​​​​ഗ്രാം ക്ര​​​​മീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​ണ്ട്.

സ്റ്റ​​​​ഡി മെ​​​​റ്റീ​​​​രി​​​​യ​​​​ൽ​​​​സ്, റി​​​​വി​​​​ഷ​​​​ൻ ടെ​​​​സ്റ്റു​​​​ക​​​​ൾ, മോ​​​​ഡ​​​​ൽ പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ, മെ​​​​ന്‍റ​​​​ർ സം​​​​വി​​​​ധാ​​​​നം എ​​​​ന്നി​​​​വ ക്രാ​​​​ഷ് കോ​​​​ഴ്സി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക​​​​ത​​​​യാ​​​​ണ്. ബോ​​​​ർ​​​​ഡ് പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ മാ​​​​ർ​​​​ക്കി​​​​നെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി വി​​​​വി​​​​ധ​​​​ങ്ങ​​​​ളാ​​​​യ സ്കോ​​​​ർ​​​​ഷി​​​​പ്പു​​​​ക​​​​ൾ​​​​ക്കു​​​​ള്ള അ​​​​വ​​​​സ​​​​ര​​​​വും ഉ​​​​ണ്ടാ​​​യി​​​രി​​​ക്കും. വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നും www.brilliantpala.org. സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. ഫോ​​​​ണ്‍: 0482 - 2206100, 9188900647.

Kerala

ട്രെ​യി​ന​ർ​മാ​രെ ക്ഷ​ണി​ക്കു​ന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കു​​​ടും​​​ബ​​​ശ്രീ മി​​​ഷ​​​ൻ, കേ​​​ര​​​ള ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് ഇന്നോ​​​വേ​​​ഷ​​​ൻ സ്ട്രാ​​​റ്റ​​​ജി​​​ക് കൗ​​​ൺ​​​സി​​​ലുമായി (കെ​​​ഡി​​​സ്ക്)​​​ സ​​​ഹ​​​ക​​​രി​​​ച്ച് ആ​​​രം​​​ഭി​​​ക്കു​​​ന്ന പു​​​തി​​​യ പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് ട്രെ​​​യി​​​ന​​​ർ​​​മാ​​​രെ ക്ഷ​​​ണി​​​ക്കു​​​ന്നു.

ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലു​​​ട​​​നീ​​​ളം (LSGI) സ്ത്രീ​​​ക​​​ൾ നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന ഫെ​​​സി​​​ലി​​​റ്റി മാ​​​നേ​​​ജ്മെ​​​ന്‍റ് സ​​​ർ​​​വീ​​​സ് ഗ്രൂ​​​പ്പു​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​ണ് പ​​​ദ്ധ​​​തി​​​യു​​​ടെ ല​​​ക്ഷ്യം. ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളുടെയും അ​​​ടി​​​സ്ഥാ​​​ന സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും സാ​​​ങ്കേ​​​തി​​​ക സേ​​​വ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കാ​​​ൻ സ്ത്രീ​​​ക​​​ളെ സ​​​ർ​​​വീ​​​സ് ടെ​​​ക്നീ​​​ഷന്മാ​​​രാ​​​യി പ​​​രി​​​ശീ​​​ലി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണ് പ​​​ദ്ധ​​​തി.

ഇ​​​ല​​​ക്‌ട്രി​​​ക്ക​​​ൽ വ​​​ർ​​​ക്സ്, ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ് റി​​​പ​​​യ​​​ർ, പ്ലം​​​ബിം​​​ഗ് & സാ​​​നി​​​റ്റ​​​റി വ​​​ർ​​​ക്സ്, ഇ​​​ന്‍റീ​​​രി​​​യ​​​ർ ഡി​​​സൈ​​​ൻ സ​​​പ്പോ​​​ർ​​​ട്ട്, ഡീ​​​പ് ക്ലീ​​​നിം​​​ഗ് & പെ​​​സ്റ്റ് ക​​​ൺ​​​ട്രോ​​​ൾ, പെ​​​യി​​​ന്‍റിം​​​ഗ്, ഗാ​​​ർ​​​ഡ​​​നിം​​​ഗ് & ലാ​​​ൻ​​​ഡ്സ്കേ​​​പ്പിം​​​ഗ്, കാ​​​ർ​​​പെ​​​ൻ​​​ട്രി & ബി​​​ൽ​​​ഡിം​​​ഗ് മെ​​​യി​​​ന്‍റ​​​ന​​​ൻ​​​സ്, സോ​​​ളാ​​​ർ പാ​​​ന​​​ൽ ക്ലീ​​​നിം​​​ഗ് & റി​​​പ​​​യ​​​ർ എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​യി യോ​​​ഗ്യ​​​ത​​​യും അ​​​നു​​​ഭ​​​വ​​​വും ഉ​​​ള്ള അ​​​ധ്യാ​​​പ​​​ക​​​ർ / ട്രെ​​​യി​​​ന​​​ർ​​​മാ​​​ർ / വ്യ​​​വ​​​സാ​​​യ വി​​​ദ​​​ഗ്ധ​​​ർ എ​​​ന്നി​​​വ​​​രി​​​ൽനി​​​ന്ന് അ​​​പേ​​​ക്ഷ​​​ക​​​ൾ ക്ഷ​​​ണി​​​ക്കു​​​ന്നു.

ട്രെ​​​യി​​​ന​​​റാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി വി​​​ജ്ഞാ​​​ന കേ​​​ര​​​ളം ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക:​​തു​​​ട​​​ർ​​​ന്ന്, Latest News വി​​​ഭാ​​​ഗ​​​ത്തി​​​ൽ
“Call for Trainers - A Joint Initiative of Kudumbashree Mission & K-DISC
എ​​​ന്ന ലി​​​ങ്കി​​​ൽ ക്ലി​​​ക്ക് ചെ​​​യ്ത് അ​​​പേ​​​ക്ഷാ ഫോം ​​​പൂ​​​രി​​​പ്പി​​​ച്ച് സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക.

Kerala

പ്ര​ബ​ന്ധ​ങ്ങ​ൾ ക്ഷ​ണി​ച്ചു

കൊ​​​​ച്ചി: അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര വ​​​​നി​​​​താ ദി​​​​നാ​​​​ഘോ​​​​ഷ​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് കു​​​​ടും​​​​ബ​​​​ശ്രീ​​​​യു​​​​ടെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ മാ​​​​ർ​​​​ച്ച് എ​​​​ട്ടി​​​​നും ഒ​​​​ന്പ​​​​തി​​​​നും കു​​​​ട്ടി​​​​ക്കാ​​​​നം മ​​​​രി​​​​യ​​​​ൻ കോ​​​​ള​​​​ജി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന വിമൻ എം​​​​പ​​​​വ​​​​ർ​​​​മെ​​​​ന്‍റ് കോ​​​​ൺ​​​​ഗ്ര​​​​സി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി അ​​​​ക്കാ​​​​ദ​​​​മി​​​​ക് വി​​​​ദ​​​​ഗ്ധ​​​​ർ, ഗ​​​​വേ​​​​ഷ​​​​ണ​​​വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ, ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ, കു​​​​ടും​​​​ബ​​​​ശ്രീ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ൽ​​​​സ്, കു​​​​ടും​​​​ബ​​​​ശ്രീ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​വ​​​​ർ എ​​​​ന്നി​​​​വ​​​​രി​​​​ൽ​​​നി​​​​ന്നും പ്ര​​​​ബ​​​​ന്ധ​​​​ങ്ങ​​​​ൾ ക്ഷ​​​​ണി​​​​ച്ചു.

ജെ​​​​ൻ​​​​ഡ​​​​ർ ആ​​​​ൻ​​​​ഡ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് പോ​​​​ളി​​​​സി, പ്രാ​​​​ക്ടീ​​​​സ് ആ​​​​ൻ​​​​ഡ് ക​​​​മ്യൂ​​​​ണി​​​​റ്റി ട്രാ​​​​ൻ​​​​സ്ഫോ​​​​ർ​​​​മേ​​​​ഷ​​​​ൻ എ​​​​ന്നീ വി​​​​ഷ​​​​യ​​​ങ്ങ​​​ളി​​​ൽ ത​​​​യാ​​​​റാ​​​​ക്കി​​​​യ പ്ര​​​​ബ​​​​ന്ധ​​​​ങ്ങ​​​​ളാ​​​​ണ് അ​​​​യയ്​​​​ക്കേ​​​​ണ്ട​​​​ത്. ഒ​​​​ന്പ​​​​തി​​​​നാ​​​​യി​​​​രി​​​​ക്കും പ്ര​​​​ബ​​​​ന്ധാ​​​​വ​​​​ത​​​​ര​​​​ണം.

പ്ര​​​​ബ​​​​ന്ധ​​​​ങ്ങ​​​​ൾ internationalseminarkshree @gmail.com എ​​​​ന്ന ഇ-​​​​മെ​​​​യി​​​​ൽ വി​​​​ലാ​​​​സ​​​​ത്തി​​​​ലാ​​​​ണ് അ​​​​യ​​​​യ്ക്കേ​​​​ണ്ട​​​​ത്. അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഈ​​​മാ​​​സം 26. ഫോ​​​​ൺ: 9496913270.

Education

ബി​രു​ദാ​ന​ന്ത​ര ബി​രു​ദം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കോ​​​​ഴി​​​​ക്കോ​​​​ട്: അ​​​​സിം പ്രേം​​​​ജി യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി​​​​യു​​​​ടെ ബം​​​​ഗ​​​​ളൂ​​​​രു, ഭോ​​​​പ്പാ​​​​ല്‍, റാ​​​​ഞ്ചി കാ​​​​മ്പ​​​​സു​​​​ക​​​​ളി​​​​ൽ അ​​​​ടു​​​​ത്ത അ​​​​ധ്യ​​​​യ​​​​ന​​​വ​​​​ര്‍​ഷ​​​​ത്തേ​​​​ക്കു​​​​ള്ള ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

ഡെ​​​​വ​​​​ല​​​​പ്‌​​​​മെ​​​​ന്‍റ്, എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ന്‍, ഏ​​​​ര്‍​ളി ചൈ​​​​ല്‍​ഡ്ഹു​​​​ഡ് കെ​​​​യ​​​​ര്‍ ആ​​​​ന്‍​ഡ് എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ന്‍, ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്‌​​​​സ്, അ​​​​പ്ലൈ​​​​ഡ് ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്‌​​​​സ്, ക്ലൈ​​​​മ​​​​റ്റ് ചേ​​​​ഞ്ച് ആ​​​​ന്‍​ഡ് സ​​​​സ്റ്റൈ​​​ന​​​​ബി​​​​ലി​​​​റ്റി എ​​​​ന്നീ പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ളി​​​​ലേ​​​​ക്കാ​​​​ണ് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ച​​​​ത്. ഈ ​​​​മാ​​​​സം 22 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍​ക്ക് https://azimpremjiuniverstiy.edu.in/postgraduate സ​​​​ന്ദ​​​​ര്‍​ശി​​​​ക്കു​​​​ക.

Education

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കൊ​​​​ച്ചി: കേ​​​​ര​​​​ള ഫി​​​​ഷ​​​​റീ​​​​സ് സ​​​​മു​​​​ദ്ര പ​​​​ഠ​​​​ന സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല 2025-26 അ​​​​ധ്യ​​​​യ​​​​ന​​​വ​​​​ര്‍​ഷ​​​​ത്തെ പി​​​​എ​​​​ച്ച്ഡി പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​നാ​​​​യി അ​​​​പേ​​​​ക്ഷ​​​​ക​​​​ള്‍ ക്ഷ​​​​ണി​​​​ച്ചു.

ഫി​​​​ഷ​​​​റീ​​​​സ് സ​​​​യ​​​​ന്‍​സ്, ഓ​​​​ഷ്യ​​​​ന്‍ സ​​​​യ​​​​ന്‍​സ് ആ​​​​ന്‍​ഡ് ടെ​​​​ക്‌​​​​നോ​​​​ള​​​​ജി, ഫി​​​​ഷ​​​​റീ​​​​സ് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ്, ഫി​​​​ഷ​​​​റീ​​​​സ് എ​​​​ന്‍​ജി​​​​നി​​​​യ​​​​റിം​​​​ഗ് എ​​​​ന്നീ ഫാ​​​​ക്ക​​​​ല്‍​റ്റി​​​​ക​​​​ളി​​​​ലേ​​​​ക്കാ​​​​ണു പ്ര​​​​വേ​​​​ശ​​​​നം. ഫെ​​​​ബ്രു​​​​വ​​​​രി അ​​​​ഞ്ചി​​​​നു മു​​​​ന്പാ​​​​യി അ​​​​പേ​​​​ക്ഷ​​​​ക​​​​ള്‍ www.admission.kufos.ac.in വ​​​​ഴി സ​​​​മ​​​​ര്‍​പ്പി​​​​ക്ക​​​​ണം.

University News

കോ​ളേ​ജ് ട്രാ​ൻ​സ്ഫ​റി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

 നാ​ല് വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാം ( 2024 - 25 ബാ​ച്ച് ) നാ​ലാം സെ​മ​സ്റ്റ​ർ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് മേ​ജ​ർ നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു​ള്ള കോ​ളേ​ജ് ട്രാ​ൻ​സ്ഫ​റി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ജ​നു​വ​രി 26 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ സൗ​ജ​ന്യ​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്‌​സൈ​റ്റി​ൽ.

കോ​ൺ​ടാ​ക്ട് ക്ല​സ്

 2025 ഡി​സം​ബ​ർ 20-ന് ​ന​ട​ത്താ​നി​രു​ന്ന വി​ദൂ​ര വി​ഭാ​ഗം ആ​റാം ( 2023 പ്ര​വേ​ശ​നം ) ബി​കോം. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള കോ​ൺ​ടാ​ക്ട് ക്ലാ​സ് ജ​നു​വ​രി 24-നും ​ബി​ബി​എ. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള കോ​ൺ​ടാ​ക്ട് ക്ലാ​സ് ജ​നു​വ​രി 31-നും ​ന​ട​ത്തും.

 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​അ​പേ​ക്ഷ

 അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ന​ഷ്ട​മാ​യ ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ എം​എ​ഡ്. (2002 സി​ല​ബ​സ് - 2002 മു​ത​ൽ 2012 വ​രെ പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2025 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് ഓ​ഫ്‌​ലൈ​നാ​യി ഫെ​ബ്രു​വ​രി 20 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ വി​ജ്ഞാ​പ​നം വെ​ബ്സൈ​റ്റി​ൽ.

Education

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കൊ​​​​ച്ചി: മ​​​​ലി​​​​ന​​​​ജ​​​​ല സം​​​​സ്‌​​​​ക​​​​ര​​​​ണ പ്ലാ​​​​ന്‍റ് ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ര്‍ കോ​​​​ഴ്‌​​​​സി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. എ​​​​സ്എ​​​​സ്എ​​​​ല്‍​സി, പ്ല​​​​സ് ടു, ​​​​ഐ​​​​ടി​​​​ഐ, ഡി​​​​പ്ലോ​​​​മ യോ​​​​ഗ്യ​​​​ത​​​​യു​​​​ള്ള​​​​വ​​​​ര്‍​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം.

ക​​​​റു​​​​കു​​​​റ്റി എ​​​​സ്‌​​​​സി​​​​എം​​​​എ​​​​സ് സ്‌​​​​കൂ​​​​ള്‍ ഓ​​​​ഫ് എ​​​​ൻ​​​​ജി​​​​നി​​​യ​​​​റിം​​​​ഗ് ആ​​​​ന്‍​ഡ് ടെ​​​​ക്‌​​​​നോ​​​​ള​​​​ജി​​​​യി​​​​ല്‍ ആ​​​​രം​​​​ഭി​​​​ച്ച കോ​​​​ഴ്‌​​​​സി​​​​ല്‍ പ​​​​രി​​​​ശീ​​​​ല​​​​നം വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കു​​​​ന്ന​​​​വ​​​​ര്‍​ക്ക് അ​​​​സാ​​​​പ് സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ന​​​​ല്‍​കും. കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍​ക്ക് ഫോ​​​​ൺ: 9895250910, 9497039516, ഇ- ​​​​മെ​​​​യി​​​​ല്‍: [email protected].

Latest News

Corehub Up